ആനാട് ഗ്രാമപഞ്ചായത്തും, ആനാട് ഗവ: ആയുർവേദ ആശുപത്രിയും സംയുക്തമായി 9/01/2024 ന് സൗജന്യ അസ്ഥി സാന്ദ്രത പരിശോധന, നെർവ് കണ്ടക്ഷൻ സ്റ്റഡി , സൗജന്യ നേത്ര പരിശോധന, സ്ത്രീ രോഗ സ്പെഷ്യാലിറ്റി ഒ.പി.യുടെ ഭാഗമായി സൗജന്യ സ്തന പരിശോധന എന്നിവ സംഘടിപ്പിച്ചു.
ALSO READ: കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയേറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: കേന്ദ്ര സർക്കാർ
ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. എൻ. ശ്രീകല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ പാണയം നിസാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.ജെ. സെബി ചടങ്ങിന് സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലീലാമ്മ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ചിത്രലേഖ, ആനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ, വാർഡ് മെമ്പർ ശ്രീമതി കവിത പ്രവീൺ, ഡോ. ദീപ രാജ്, ഡോ. രോഹിത് ജോൺ, ഡോ. പൂർണിമ, ഡോ. വിഷ്ണു മോഹൻ, ഡോ. അനുശ്രീ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു.9 മുതൽ 2 മണിവരെ ആണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here