കനത്ത മഴ; തൃശ്ശൂരിൽ മരം വീണു

രാവിലെ മുതൽ മഴ തുടരുന്നതിനിടെ തൃശൂർ നഗരത്തിൽ വീണ്ടും മരം വീണു. ജനറൽ ആശുപത്രിക്ക് സമീപം സെൻ്റ് തോമസ് കോളേജ് റോഡിലാണ് കൂറ്റൻ മരം വീണത്. മരത്തിനടിയിൽപ്പെട്ട് രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകളും പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി.

Also Read: അപകടകരമായ രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളെ ജനവാസ മേഖലയിൽ നിന്ന് മാറ്റുമെന്ന് ശ്രീകാന്ത് ഷിൻഡെ എം പി

രാവിലെ എട്ടേ മുക്കാലോടെ ആയിരുന്നു അപകടം. തിരക്കേറിയ സമയമായിരുന്നെങ്കിലും മരം വീഴുന്ന സമയം മറ്റു യാത്രാ വാഹനങ്ങളും കാൽ നട യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു.

Also Read: നവകേരള നായകന് ഇന്ന് പിറന്നാള്‍; ക്യാപ്‌റ്റന്‍റെ നേതൃശക്തിയിൽ അഭിമാനംകൊണ്ട്, ആശംസകള്‍ നേര്‍ന്ന് ഈ നാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News