എല്ലാ തിങ്കളാഴ്ചയും 10 പേർക്ക് സൗജന്യഭക്ഷണം കൊടുക്കുന്ന ഒരു അജ്ഞാതൻ കൊച്ചിയിൽ ശ്രദ്ധേയമാകുകയാണ്. കലൂർ അശോക റോഡിലുള്ള ‘ഷംസുക്കാന്റെ ചായക്കട’ എന്ന ഹോട്ടലിലേക്ക് കഴിഞ്ഞ മൂന്ന് വർഷമായി ഒരു അജ്ഞാതൻ പണമയക്കുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും മുടങ്ങാതെ ഈ പണമെത്തും. 10 പേർക്ക് സൗജന്യമായി ഭക്ഷണം നൽകുകയും ചെയ്യും. കഴിഞ്ഞ 36 വർഷമായി ചായക്കട നടത്തുന്നുണ്ടെങ്കിലും ഇത്തരമൊരു സഹായം ആദ്യമായാണ് ലഭിക്കുന്നതെന്ന് ഹോട്ടലുടമ ഷംസു പറയുന്നു. കൊവിഡ് കാലത്ത് സുഹൃത്തായ സൂഹൈലിലുടെ അജ്ഞാതന്‍റെ സഹായം എത്തിയതോടെ ഹോട്ടലിനു മുന്നിൽ ഷംസു ബോർഡ് വച്ചു. ’10 പേർക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണം’. കടക്കുമുന്നിൽ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ട് ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞുവെന്ന് ഷംസു പറയുന്നു.
ALSO READ: ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ ജെസിബി; അമ്പരപ്പോടെ ജനങ്ങൾ: വീഡിയോ
സുഹൃത്തായ സുഹൈൽ വഴിയാണ് പണമെത്തുന്നത്. സുഹൈൽ എല്ലാ തിങ്കളാഴ്ചയും പണവുമായെത്തും. മൂന്ന് വർഷം കഴിഞ്ഞുവെങ്കിലും പത്ത് പേർക്ക് സൗജന്യഭക്ഷണത്തിന് പണം തരുന്ന അജ്ഞാതൻ ആരാണെന്ന് ഇതുവരെ അറിയാൻ ശ്രമിച്ചിട്ടില്ല, ഇനി അറിയുകയും വേണ്ടെന്നാണ് ഷംസു പറയുന്നത്. ഒരു പരിചയവുമില്ലാതെ സൗജന്യമായി 10 പേരുടെ വയർ നിറയ്ക്കുന്നയാളെ ആളറിയാതെ തന്നെ സ്നേഹിക്കാൻ കഴിയുമെന്നും ഷംസു പറയുന്നു.
ALSO READ: ബെക്കാമിന് വിരുന്നൊരുക്കിയത് സോനം; ട്രോളന്മാര്‍ ട്രോളി കൊന്നത് അര്‍ജുന്‍ കപൂറിനെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here