സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ്

സംസ്ഥാനത്ത് കൂടുതല്‍ പൊതു ഇടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. നിലവില്‍ ലഭ്യമായ സേവനത്തിന് പുറമെ 2000 പൊതു ഇടങ്ങളിലാണ് ഐടി മിഷന്‍ മുഖാന്തരമുള്ള കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുക. തീരദേശ ഗ്രാമങ്ങള്‍ക്കും ആദിവാസി ഊരുകള്‍ക്കും മുന്‍ഗണന നല്‍കും.

സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യം അതിവേഗം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിലവില്‍ സൗജന്യ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: ഡിവൈഎസ്പി സഞ്ചരിച്ച പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങളും കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പബ്ലിക് വൈ ഫൈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News