ഫ്രീയുണ്ടെന്നു കേട്ടാൽ ഏതൊരു ഉല്പന്നവും എന്തു വില കൊടുത്തും വാങ്ങാൻ മടിയില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഈ സ്വഭാവം മനസ്സിലാക്കി ഒരു കിടിലന്‍ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുകയാണ് നോയിഡയിലെ ഒരു ലക്ഷ്വറി വില്ല പ്രോജക്ട്. 26 കോടിയുടെ ആഡംബര വില്ല വാങ്ങുന്നവര്‍ക്ക് നാല് കോടി രൂപയുടെ ലംബോര്‍ഗിനി കാറാണ് സൗജന്യമായി നല്‍കുന്നത്. ആഡംബര ഭവന നിർമാതാക്കളായ ജെയ്പി ഗ്രീൻസാണ് ശതകോടീശ്വരന്മാരെ പോലും മോഹിപ്പിക്കുന്ന ഈ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്.
ALSO READ; വിപണി പിടിക്കാൻ കച്ചകെട്ടിയിറങ്ങി നിസാൻ; വരുന്നു പട്രോൾ
ഗ്രേറ്റര്‍ നോയിഡയില്‍ ഒരുങ്ങുന്ന ആഡംബര വില്ലകള്‍ക്കാണ് ജെയ്പി ഗ്രീന്‍സ് ലംബോര്‍ഗിനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പരസ്യം സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയതോടെ നിരവധി പേരാണ് ഓഫറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. 26 കോടി രൂപയുടെ വില്ലയില്‍ കാര്‍ പാര്‍ക്കിങിന് 30 ലക്ഷവും പവര്‍ ബാക്കപ്പ് വേണമെങ്കില്‍ 7.5 ലക്ഷവും അധികം നല്‍കണം. ലബോര്‍ഗിനി സമ്മാനമായി കൊടുത്താല്‍ പോലും കമ്പനിക്ക് ലാഭമാണെന്നും എന്നിട്ടും അവര്‍ അധിക തുകയാണ് ഈടാക്കുന്നതെന്നുമാണ് ഓഫറിനെക്കുറിച്ച് പരക്കെ ഉയരുന്ന വിമര്‍ശനം. എന്തൊക്കെ ആയാലും ജെയ്പി ഗ്രീൻസിൻ്റെ വ്യത്യസ്തമായ ഈ മാർക്കറ്റിംഗ് തന്ത്രം തീർച്ചയായും കാർ പ്രേമികളുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here