തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഭൂരഹിത -ഭവനരഹിതര്‍ക്ക് സൗജന്യ ഭൂമി പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 231 ഭൂരഹിത -ഭവനരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഭൂമിയില്‍ നിന്ന് 3 സെന്റ് വീതം വിതരണം ചെയ്യുന്നതിന്റെ കൈവശവകാശ രേഖ നല്‍കല്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ALSO READ:  ‘യുവാക്കളോട് അവഹേളനം നിറഞ്ഞ തൊഴിലാളി വിരുദ്ധമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയത്’: വി കെ സനോജ്

സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ലൈഫ് മിഷന്റെ ഭാഗമായാണ് തൃശ്ശൂര്‍ മാറ്റാം പുറത്തുള്ള കോര്‍പ്പറേഷന്‍ ഭൂമിയില്‍ നിന്ന് 3 സെന്റ് വീതം ഭൂമി ഭൂരഹിതര്‍ക്ക് വിട്ടു നല്‍കുന്നത്. 231 ഭൂരഹിതര്‍ക്കാണ് ഇത്തരത്തില്‍ ഭൂമി കൈമാറുക. എനിക്കുമുണ്ടൊരു മേല്‍വിലാസം എന്ന കോര്‍പ്പറേഷന്റെ ഭൂരഹിതര്‍ക്ക് ഭൂമി കൈമാറ്റരേഖ നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.2024 നവംബര്‍ 1 ഓടെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ALSO READ: ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി

2017ല്‍ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളില്‍ പട്ടിക ജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കള്‍ക്ക് ആണ് 3 സെന്റ് വീതം ഭൂമി നല്‍കുന്നത്. കോര്‍പ്പറേഷന്റെ 2020 -ലെ ലൈഫ് മിഷന്‍ ലിസ്റ്റ് പ്രകാരം ഭൂരഹിത ഭവനരഹിതര്‍ 1717 പേരാണ്. മാടക്കത്തറ പഞ്ചായത്തിലെ മാറ്റാം പുറത്തുള്ള 16.50 ഏക്കര്‍ സ്ഥലത്താണ് 3 സെന്റ് വീതം കൈവശാവകാശം നല്‍കികൊണ്ട് കോര്‍പ്പറേഷന്‍ അനുവദിക്കുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്‍, ഡോ.ആര്‍. ബിന്ദു എന്നിവരും പി ബാലചന്ദ്രന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് വി എസ് എന്നിവരും സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News