അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലാക്കാന്‍ ആലോചന: മുഖ്യമന്ത്രി

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമിക ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചേക്കും. പ്രഥമ കേരള എമര്‍ജെന്‍സി മെഡിസിന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തിര ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ എല്ലാ ആശുപത്രികളിലും വിന്യസിക്കുകയും, മികച്ച സേവനം ഉറപ്പാക്കുന്നതിനായി ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അവശ്യസാധനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ ട്രോമകെയര്‍ സേവനം ലഭ്യമാക്കാന്‍ സംസ്ഥാനം ട്രോമകെയര്‍ പോളിസി നടപ്പിലാക്കിയതായും, ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ല താലൂക്ക് ആശുപത്രികള്‍, പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിപുലമായ സൗകര്യമൊരുക്കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News