തക്കാളി മേടിക്കൂ…ഫ്രീ ആയി മൊബൈല്‍ ഫോണ്‍ നേടൂ, ഓഫറുമായി വ്യാപാരികള്‍

രാജ്യത്ത് പച്ചക്കറി വിലയിലുണ്ടായ വര്‍ധനവില്‍ ജനങ്ങല്‍ നട്ടം തിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ പച്ചക്കറി ആളുകള്‍ വാങ്ങിക്കാന്‍ വേണ്ടി പുതിയ ഓഫറുമായി വ്യാപാരികള്‍. രണ്ട് കിലോ തക്കാളി വാങ്ങിയാല്‍ മൊബൈല്‍ ഫോണ്‍ ആണ് ഫ്രീ ആയി നല്‍കുന്നത്. മധ്യപ്രദേശിലെ അശോക് നഗറിലാണ് ഒരു കച്ചവടക്കാരന്‍ ഈ ഓഫര്‍ വെച്ചിരിക്കുന്നത്.

Also Read: പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

തക്കാളി വില കുത്തനെ ഉയര്‍ന്നതോടെ കച്ചവടം മോശമായി. ഇതോടെയാണ് അഭിഷേക് അഗര്‍വാള്‍ എന്ന കച്ചവടക്കാരന്‍ തക്കാളി വാങ്ങുന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍സൗജന്യം എന്ന ഓഫര്‍ കൊണ്ടുവന്നത്. ഇതോടു കൂടി തന്റെ കടയിലെ കച്ചവടം കൂടിയതായാണ് അഭിഷേക് അഗര്‍വാള്‍ പറയുന്നത്.

പച്ചക്കറിക്ക് കിലോ 100 രൂപയാണ് രാജ്യത്തെ ശരാശരി വില. ഡല്‍ഹിയില്‍ കിലോയ്ക്ക് 127രൂപയും ലഖ്‌നൗവില്‍ 147 രൂപയും ചെന്നൈയില്‍ 105 രൂപയുമാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News