ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് പരമാവധി ആശ്വാസകരമായ നടപടികൾ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. വയനാട് ദുരന്തം ആയതിനാൽ ഓണം വിപണിയിൽ ആഘോഷപരിപാടികൾ ഉണ്ടാകില്ല. സെപ്റ്റംബർ 5 മുതൽ 16 വരെ ഓണം ഫെയർ നടക്കും. എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ എത്തിച്ചു കഴിഞ്ഞു. 13 ഇന സാധനങ്ങളും ഉറപ്പാക്കി. ഓണ ഫെയർ സെപ്റ്റംബർ 5 ന് മുഖ്യമന്ത്രി ഉത്ഘാടനം നിർവഹിക്കും. ജൈവ കാർഷിക ഇനങ്ങളും ഫെയറിൽ ഉൾപ്പെടുത്തും.
300 കോടിയുടെ സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകി. സപ്ലൈകോയിലെ പഞ്ചസാരക്ഷാമം പരിഹരിച്ചു കഴിഞ്ഞു. ഓണത്തിന് മുൻപ് 5 പുതിയ സപ്ലൈകോ ഔട്ട് ലെറ്റുകൾ തുറക്കും. 6 ലക്ഷത്തോളം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും. റേഷൻ കടകൾ വഴി ആണ് വിതരണം. ഈ മാസം 9 മുതൽ വിതരണം ആരംഭിക്കും. വെള്ള നീല കാർഡ് ഉടമകൾക്ക് 10 കിലോ അരി 10 രൂപ 90 പൈസ നിരക്കിൽ ലഭ്യമാക്കും. ഇത് മാർക്കറ്റിൽ 50 രൂപ വില വരുന്ന അരിയാണ്. തിരുവനന്തപുരത്തെ കോട്ടൂർ, കളിപ്പാംകുളം , അയിരൂപ്പാറ, കുടപ്പനമൂട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സപ്ലൈകോയുടെ പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here