മഞ്ഞ കാർഡുകാർക്ക് സൗജന്യ ഓണക്കിറ്റ്, 32 കോടി മുന്‍കൂറായി അനുവദിക്കും: ഓണക്കിറ്റിലെ ഇനങ്ങള്‍ നോക്കാം

2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

also read:ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്; മണിപ്പൂരില്‍ 23 വര്‍ഷത്തിന് ശേഷം ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ചു

ഓണക്കിറ്റിലെ സാമഗ്രികള്‍

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

also read:ചലച്ചിത്ര അവാര്‍ഡ് വിവാദം; തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളി

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

തുടർച്ചാനുമതി

ആലപ്പുഴ, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലാ കളക്ടറേറ്റുകളിലെ 4 ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളതും 31.03.2021 വരെ തുടർച്ചാനുമതി നൽകിയിട്ടുള്ളതുമായ 20 താല്‍ക്കാലിക തസ്തികകൾക്ക് 01.04.2021 മുതൽ 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കെ. വി. മനോജ് കുമാർ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി അഡ്വ. കെ. വി. മനോജ് കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News