സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജി ആർ അനിൽ; നാളെ മുതൽ കിറ്റ് വാങ്ങാം

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്.

also read; വെറും പത്ത് മിനുട്ട് മതി, തനി നാടന്‍ ശര്‍ക്കര പാല്‍ കൊഴുക്കട്ട തയ്യാറാക്കാം

5,87,691 എ എ വൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. കിറ്റുകൾ നാളെ മുതൽ ഞായർ വരെ റേഷൻ കടകളിൽനിന്ന്‌ കൈപ്പറ്റാം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്‌. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.തിരുവോണം മുതൽ ചതയദിനം വരെ മൂന്ന് ദിവസം റേഷൻ കടകൾ അവധിയായിരിക്കും.

also read; കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ യുവാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News