യുഎഇ ദേശീയദിനം ഷാർജയിൽ സൗജന്യ പാർക്കിങ് അനുവദിച്ചു

Sharjah Parking free

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിങ് അനുവദിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകൾ ഒഴികെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം ദുബായിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം യുഎഇയിലെ ഡിസംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാത്തരം പെട്രോളിനും വില കുറഞ്ഞു. അതേസമയം ഡീസലിന് നേരിയ വില വര്‍ദ്ധനവുണ്ട്. ദേശിയ ഇന്ധനസമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത മാസം സൂപ്പര്‍ പെട്രോളിന്റെയും സ്‌പെഷ്യല്‍ പെട്രോളിന്റെയും വിലയില്‍ 13 ഫില്‍സിന്റെ കുറവാണ് ഉണ്ടാവുക . 12 ഫില്‍സിന്റെ കുറവാണ് ഇ – പ്ലസിനുള്ളത്.

Also Read: അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക്, പാർക്കിങ് നിരക്കുകളിൽ മാറ്റം

സൂപ്പര്‍ പെട്രോളിന് 2 ദിര്‍ഹം 61 ഫില്‍സും സ്‌പെഷ്യല്‍ പെട്രോളിന് 2 ദിര്‍ഹം 50 ഫില്‍സുമാണ് പുതിയ നിരക്ക്. ഇ – പ്ലസിന്റെ വില 2 ദിര്‍ഹം 55 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 43 ഫില്‍സ് ആയി. അതേസമയം ഡീസലിന് 2 ദിര്‍ഹം 67 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 68 ഫില്‍സ് ആയാണ് വില കൂടിയത്. പുതിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. രാജ്യാന്തരതലത്തിലെ എണ്ണവില പ്രതിദിനം വിശകലനം ചെയ്തശേഷം ഇന്ധനസമിതി യോഗം ചേര്‍ന്നാണ് യുഎഇയിലെ അടുത്ത മാസത്തെ വില തീരുമാനിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News