പുതുവത്സരം പ്രമാണിച്ച് ദുബായിൽ ജനുവരി 1ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ബുധനാഴ്ച ഉപഭോക്തൃ കേന്ദ്രങ്ങളും വാഹന പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കില്ല. ഇതോടൊപ്പം പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു. ജനുവരി ഒന്നിന് ദുബായിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ പാര്‍ക്കിങ് നിരക്ക് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. പുതുവത്സരദിനത്തിൽ ആർടിഎ കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകൾക്ക് അവധിയായിരിക്കും.
പൊതുഗതാഗത സേവനങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ 31നും , ജനുവരി 1നും അൽ ഗുബൈബയിൽ നിന്നുള്ള ഇ100 ബസിന്റെ സർവീസ് ഉണ്ടായിരിക്കില്ല. അബുദാബിയിലേക്കു പോകുന്നവർ ഇബ്നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കണം. അൽ ജാഫ്‌ലിയയിൽ നിന്നു മുസഫയിലേക്കുള്ള ഇ102 ബസും സർവീസ് നടത്തില്ല.
ALSO READ; ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവൽസരാഘോഷം ഒരുക്കി താമസകുടിയേറ്റ വകുപ്പ്
പകരം ഇബ്നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കാം. . ദുബായ് മെട്രോ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിമുതൽ ബുധനാഴ്ച അർധരാത്രി 12 വരെ പ്രവർത്തിക്കും. ചൊവാഴ്ച രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ട്രാം സേവനങ്ങൾ വ്യാഴാഴ്ച പുലർച്ചെ ഒരു മണിവരെ ലഭ്യമാകും. ബുധനാഴ്ച വാട്ടർ ടാക്സികൾ മറീന മാളിൽ നിന്ന് ബ്ലൂവാട്ടേഴ്സിലേക്ക് വൈകീട്ട് നാലുമണി മുതൽ അർധരാത്രി 12 മണിവരെ സർവീസ് നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഫെറി സേവനം വിവിധ റൂട്ടുകളിലായി അർധരാത്രി 12.30 വരെ നീണ്ടുനിൽക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here