ഒറ്റ കിക്കിൽ 6 കോടി വ്യൂസ്; മുഹമ്മദ് റിസ്‍വാന്റെ പുതിയ വീഡിയോയും വൈറൽ

വീണ്ടും സോഷ്യൽമീഡിയയിൽ വൈറലായി ഫ്രീ സ്റ്റൈൽ ഫുട്ബോൾ താരം മുഹമ്മദ് റിസ്‍വാന്റെ വീഡിയോ. മുഹമ്മദ് റിസ്‍വാന്റെ ഒറ്റ കിക്കിൽ ലോകത്തെ 492 മില്യൻ വ്യൂ നേടിയ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ ചിത്രീകരിച്ച റിസ്‍വാന്റെ പുതിയ വീഡിയോയും വൈറലാകുകയാണ്. അരീക്കോട് മാങ്ക‌ടവ് സ്വദേശിയായ മുഹമ്മദ് റിസ്‍വാൻ കഴിഞ്ഞ 4 നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ 6 കോടി ആളുകളാണ് കണ്ടത്.

ALSO READ: ചെന്നൈയിൽ മലേഷ്യയിലേക്കുള്ള വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

ഇപ്പോഴിതാ ഒരു കയ്യിൽ പന്തും മറുകയ്യിൽ മഹാരാഷ്ട്ര സോഷ്യൽ ഫൗണ്ടേഷൻ നൽകിയ ടാലന്റ് റെക്കോർഡ് സർട്ടിഫിക്കറ്റും പിടിച്ചു നിൽക്കുന്ന 6 സെക്കൻഡ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.

കൂട്ടുകാരുമൊത്ത് കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു റിസ്‌വാൻ. വെള്ളച്ചാട്ടത്തിൽ ഇറങ്ങി പന്ത് പാറക്കൂട്ടത്തിലേക്ക് കിക്ക് ചെയ്യുന്ന വീഡിയോയിൽ സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ റിസ്‌വാനെ തേടി അഭിനന്ദങ്ങളും എത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത 30 സെക്കൻഡ് വീഡിയോ 49.2 കോടി ആളുകൾ കണ്ടു കഴിഞ്ഞു. 4 വർഷം മുൻപാണ് റിസ്‍വാൻ ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ പരിശീലനം തുടങ്ങിയത്.

ALSO READ: കൂളിമാട്-എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News