ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കായി സൗജന്യ ആരോഗ്യ സേവനവുമായി സന്നിധാനത്തെ ആയൂർവേദ ആശുപത്രി. ആശുപത്രിയിൽ ആയിരക്കണക്കിന് പേരാണ് പ്രതിദിനം ചികിത്സ തേടിയെത്തുന്നത്.
Also Read; ‘ആവേശമായി ഫഫ’, സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഒന്നാമത്; ചരിത്രമാവർത്തിക്കാൻ ജിത്തു മാധവനും സംഘവും വീണ്ടും
വലിയ നടപന്തലിനോട് ചേർന്ന് അയ്യപ്പ ഭക്തർക്കായി 24 മണിക്കൂറും ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനം ആയൂർവേദ ആശുപത്രി. ചികിത്സയും മരുന്നുമെല്ലാം സൗജന്യം. മല കയറി വരുമ്പോഴുള്ള ശരീര വേദന, മുട്ടുവേദന, പേശീ വേദന തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ചികിത്സയാണ് ഇവിടെ പ്രധാനം. പനി, ജലദോഷം, എന്നിവക്കുള്ള ചികിത്സയും ലഭ്യമാണ്. തെറാപ്പിയും, ആവി പിടിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. തീർത്ഥാടകർക്കൊപ്പം സന്നിധാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ചികിത്സക്കെത്താറുണ്ട്.
Also Read; നവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണ്: മന്ത്രി. കെ. രാജന്‍
എട്ട് ഡോക്ടര്‍മാർ, മൂന്നു ഫാർമസിസ്റ്റുകൾ, ആറു തെറാപ്പിസ്റ്റുകൾ ഉൾപ്പെടെ 23 ജീവനക്കാരാണ് ആശുപത്രിയില്‍ സേവനത്തിനുള്ളത്. മണ്ഡല – മകരവിളക്ക് കാലത്ത് മാത്രമാണ് ആയൂർവേദ ആശുപത്രിയുടെ പ്രവർത്തനമുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here