ഭക്തർക്കായി ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി സൗജന്യ വൈഫൈ ലഭ്യമാക്കാൻ തീരുമാനം. ബിഎസ്എൻഎല്ലുമായി സഹകരിച്ച് ഈ സേവനം നടപ്പിലാക്കുകയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് ഇക്കാര്യം വ്യക്തമാക്കി. നെറ്റ്‌വർക്ക് ലഭിക്കാത്തതിനാൽ വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാൻ കഴിയാത്ത ഭക്തർക്ക് ഈ തീരുമാനം ആശ്വസം നൽകുന്നതാണ്. ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക.

ALSO READ: എസ്എഫ്‌ഐയുടെ പ്രതിഷേധ ബാനറുകള്‍ കണ്ട് കുപിതനായി ഗവര്‍ണര്‍

നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല ,അപ്പാച്ചിമേട് , ശരംകുത്തി , മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി എസ് എൻ എല്ലിന് പൂർത്തിയാക്കാനാകും.

ALSO READ: നെടുങ്കണ്ടം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പ്; യുഡിഎഫ് അംഗങ്ങളുടെ പക്കൽ നിന്ന് 100 കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു

പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ, തിരുമുറ്റം,മാളികപ്പുറം,സന്നിധാനം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക.ഉയർന്ന ഗുണനിലവാരമുള്ള എ ഡി എസ് എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളിൽ സൗജന്യ വൈഫെ സേവനം ബി എസ് എൻ എൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News