അന്താരാഷ്‌ട്ര അനിമേഷൻ വാരാഘോഷത്തിന്റെ ഭാഗമായി സൗജന്യ ശില്പശാല നടത്തി

അന്താരാഷ്‌ട്ര അനിമേഷൻ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിൽ സൗജന്യ ശില്പശാല സംഘടിപ്പിച്ചു. യൂനെസ്കോ അംഗമായ അസിഫ (ASIFA) 2002-ൽ ആരംഭം കുറിച്ച അന്താരാഷ്‌ട്ര അനിമേഷൻ ദിനാചരണം 22 വർഷം പൂർത്തിയാക്കുന്നു. അനിമേഷൻ സർഗാത്മക സൃഷ്ടികളെ അംഗീകരിക്കുന്നതിനും അനിമേഷൻ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ദിനാചരണം. ലോക അനിമേഷൻ ഭൂപടത്തിൽ ഇന്ത്യക്ക് ഒരു നിർണ്ണായക സ്ഥാനമാണുള്ളത്. ഇന്ത്യയിൽ നിർമ്മിക്കുന്ന അനിമേഷൻ/ ചലച്ചിത്രങ്ങൾ/ പരസ്യ ചിത്രങ്ങൾ കൂടാതെ പല വിശ്വവിഖ്യാതമായ വിദേശ നിർമ്മിത അനിമേഷൻ ചലച്ചിത്രങ്ങളുടേയും ടെലിവിഷൻ സീരിയലുകളുടെയും പിന്നാപ്പുറം ജോലികളും ചെയ്തുവരുന്നത് വിവിധ ഇന്ത്യൻ സ്റുഡിയോകളിലാണ്. അനിമേഷൻ/ വിഎഫ് എക്സ് ഉൾപ്പെടുന്ന എ വി ജി സി മേഖലകളിലെ വമ്പിച്ച തൊഴിലവസരങ്ങൾ മുന്നിൽ കണ്ടാണ് കേന്ദ്ര / സംസ്ഥാന സർക്കാരുകൾ ഈ മേഖലയെ പ്രത്യേകമായി പരിഗണിച്ചു പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

ALSO READ: 2024 ലെ ബുക്കർ പുരസ്‍കാരം നേടി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’
അന്താരാഷ്‌ട്ര അനിമേഷൻ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷൻ നവംബർ 13 ന് ടെക്നോപാർക്ക് ട്രാവൻകോർ ഹാളിൽ വച്ച് സൗജന്യ ശില്പശാല സംഘടിപ്പിച്ചു. അസീം കാട്ടിൽ, അനിമേറ്റർ ശില്പശാല നയിച്ചു. കൂടാതെ ഡിസൈൻ സാങ്കേതികവിദ്യയെ കുറിച്ച് യു എക്സ് ഡിസൈനേഴ്സ് ആയ ഷൈനി സി.ബി യും സഞ്ജയ് പി.വി യും അവതരണങ്ങൾ നടത്തി. അനിമേഷൻ വിഎഫ്ക്സ് സാങ്കേതിക നിർമ്മിതിയിലെ വിവിധ ഘട്ടങ്ങൾ ഇന്ത്യ സ്‌കിൽസ് ജൂറി മെമ്പറും ടൂൺസ് അനിമേഷൻ അക്കാദമിക് ഹെഡ് മായ വിനോദ് എ.എസ് സംസാരിച്ചു. നൂറിൽ പരം അനിമേഷൻ വിദ്യാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ടൂൻസ് അനിമേഷൻ സി ഒ ഒ, പി. കെ. വിജയകുമാർ, ജോൺസൺ , സെൻ്റർ ഹെഡ് അജിത് കുമാർ, Docushot ജന. സെക്രട്ടറി വിജുവർമ്മ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News