മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല; നടന്നത് എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചന: എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത് .ആർഷോയുടെ പരാതി അന്വേഷിക്കുന്നതിൽ ആർക്കും പൊള്ളേണ്ടതില്ല എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: യുവമോര്‍ച്ച നേതാവിനെ തല്ലിച്ചതച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, പിന്നാലെ കൂട്ടയടി

മഹാരാജാസ് കോളേജിലെ മാർക്ക്‌ലിസ്‌റ്റ്‌ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന്‌ ഞായറാഴ്ച രാവിലെ എം.വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു. നടപടി സ്വീകരിക്കുന്നതിന്‌ മാധ്യമപ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുമെന്നും എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

Also Read: പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്താലും അവരൊക്കെ കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഏഷ്യാനെറ്റ്‌ റിപ്പോർട്ടർ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത്‌ പുറത്തുകൊണ്ടുവരണം. കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. ഈ കേസ് തികച്ചും വ്യത്യസ്‌തമാണ്. ആരെയെങ്കിലും പ്രതിയാക്കണമെന്നോ, ഒഴിവാക്കണമെന്നോ പറയാനാകില്ല. എസ്‌എഫ്‌ഐക്കെതിരെ ഗൂഢാലോചന നടത്തി ക്യാംപയിൻ നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞ്‌ നടന്നാൽ അംഗീകരിക്കില്ല എന്നും എം വി ഗോവിന്ദൻ മാസ്റ്റർ ഞായറാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News