‘സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയര്‍ന്നു വരുന്നു’; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണം എന്ന് ജനങ്ങള്‍ തീരുമാനമെടുത്ത് കഴിഞ്ഞു അത് രാഷ്ട്രത്തെ അപകടാവസ്ഥയില്‍ നിന്ന് രക്ഷിക്കാനുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാകും അത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എന്ന് മതനിരപേക്ഷതയെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയര്‍ന്നു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വീറും വാശിയും ഇരട്ടിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമാകുന്നത്. 20 ലോകസഭ മണ്ഡലങ്ങളിലും മൂന്ന് പൊതു പരിപാടികളില്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇന്ന് രാവിലെ തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പര്യടനത്തിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം തിരുവല്ലം, പേട്ട എന്നിവിടങ്ങളിലും പൊതു പരിപാടി നടക്കും.

Also Read: മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് വയനാട് ജില്ലയിലാണ് പര്യടനം, രണ്ടിന് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒന്‍പത് – കൊല്ലം, 10ന് – ആറ്റിങ്ങല്‍, 12 – ചാലക്കുടി, 15ന് – തൃശ്ശൂര്‍, 16 – ആലത്തൂര്‍, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസര്‍കോട്, 22ന് – കണ്ണൂര്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ മണ്ഡലതല പര്യടന പരിപാടി നടക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ കൂട്ടായ്മയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പര്യടനവുമായി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടുമെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News