ഉണക്കി കളയാതെ മഞ്ഞള്‍ പുതുമയോടെ തണുപ്പിച്ച് സംരക്ഷിക്കാം

പച്ച മഞ്ഞള്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ പച്ച മഞ്ഞള്‍ അതേ നിലയില്‍ ഉണങ്ങിപ്പോകാതെ പുതുമയോടെ സംരക്ഷിക്കാന്‍ കഴിയുമോ? പച്ച മഞ്ഞള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് സൂക്ഷിക്കാന്‍ കഴിയും. കൃത്യമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൂന്നുമാസം വരെ പച്ച മഞ്ഞള്‍ ഫ്രഷായി സൂക്ഷിക്കാന്‍ കഴിയും. മഞ്ഞള്‍ ചെറുതോ വലുതോ ആയി മുറിച്ച് ഫ്രീസര്‍ സേഫ് ബാഗില്‍ ആക്കി ഭദ്രമായി സീല്‍ ചെയ്യുക അതിന് ശേഷം ഫ്രീസറില്‍ സൂക്ഷിക്കുകയെന്നതാണ് ഇതിനുള്ള മാര്‍ഗ്ഗം.

ഒരുമിച്ച് പറിക്കുന്ന പച്ചമഞ്ഞള്‍ അതേ നിലയില്‍ നമുക്ക് ഉപകാരപ്പെടുന്ന നിലയില്‍ കുറച്ചധികം കാലത്തേക്ക് സൂക്ഷിക്കേണ്ടി വരുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വഭാവികമായും ഫ്രഷ് മഞ്ഞള്‍ ഫ്രീസ് ചെയ്ത് സൂക്ഷിക്കുക എന്നത് തന്നെയാണ് ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗ്ഗം. പച്ച മഞ്ഞള്‍ ഫ്രീസറില്‍ തണുപ്പിച്ച് സൂക്ഷിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പറിച്ചെടുത്ത ഫ്രഷ് മഞ്ഞള്‍ പൈപ്പ് വെള്ളത്തില്‍ കഴുകി മണ്ണും മറ്റ് അവശിഷ്ടങ്ങളും മാറ്റി വൃത്തിയാക്കുക. വേരുകള്‍ കളഞ്ഞ് വൃത്തിയാക്കിയ മഞ്ഞള്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് ഈര്‍പ്പം പൂര്‍ണ്ണമായി കളയുക.

വൃത്തിയാക്കിയ മഞ്ഞള്‍ അതേ നിലയില്‍ വലുപ്പത്തില്‍ തണുപ്പിച്ച് സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ അത്യാവശ്യത്തിന് എടുക്കേണ്ടി വരുമെന്നതിനാല്‍ അത് ചെറിയ കഷണങ്ങളായി മുറിച്ച് സൂക്ഷിക്കുന്നതാവും ഉചിതം.

ഇത്തരത്തില്‍ മുറിച്ച് ചെറുതാക്കി പച്ച മഞ്ഞള്‍ ടിന്‍ഫോയിലില്‍ പൊതിയുക എന്നതാണ് അടുത്തഘട്ടം. തൊലിപൊളിഞ്ഞതോ ചിന്തിപ്പോയതോ ആയ കക്ഷണങ്ങള്‍ ഈ നിലയില്‍ പൊതിയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ പൊതിഞ്ഞ മഞ്ഞള്‍ ഒരു ഫ്രീസര്‍-സേഫ് ബാഗിനുള്ളില്‍ വയ്ക്കുക, സീല്‍ ചെയ്യുന്നതിന് മുമ്പായി അതിനുള്ളിലെ വായു കഴിയുന്നത്ര വായു അമര്‍ത്തിക്കളയുക.

മഞ്ഞള്‍ പാക്ക് ചെയ്ത തിയതി എഴുതി മഞ്ഞള്‍ ഫ്രീസറിനുള്ളില്‍ സൂക്ഷിക്കുക. മൂന്നുമാസം വരെ ഈ നിലയില്‍ കേടുകൂടാതെ മഞ്ഞള്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍ സാധിക്കും.

ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന പുതിയ മഞ്ഞള്‍ ഉപയോഗിക്കാന്‍ സമയമാകുമ്പോള്‍അത് ഫ്രീസറില്‍ നിന്ന് ഫ്രിഡ്ജിലേക്ക് മാറ്റി നിലവില്‍ പൊതിഞ്ഞിരിക്കുന്ന അവസ്ഥയില്‍ തന്നെ വയ്ക്കുക.ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ ഇത് ഉരുകി നിങ്ങള്‍ക്ക് ആവശ്യമുള്ള ഏത് വിധത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന നിലയിലേക്ക് മാറുകയും ചെയ്യും.

പുതിയ മഞ്ഞള്‍ തണുപ്പിച്ച് സൂക്ഷിക്കാതിരിക്കുന്നതാവും ഉചിതം. ഈര്‍പ്പത്തില്‍ സൂക്ഷിക്കുന്നത് പുതിയ മഞ്ഞളിന്റെ ഗുണനിലവാരത്തെ ബാധിക്കും മാത്രമല്ല ഫ്രീസറില്‍ നിന്ന് പുറത്തെടുത്താല്‍ ഇത് എളുപ്പത്തില്‍ പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്. മഞ്ഞള്‍ എത്രയധികം ഫ്രീസ് ചെയ്യുന്നുവോ അത്രത്തോളം അത് കേടാകാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ടാണ് മഞ്ഞള്‍ ആദ്യം മരവിപ്പിക്കുന്നതിന് മുമ്പ് അത് മുറിച്ച് സൂക്ഷിക്കുന്നതാവും ഉചിതമെന്ന് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News