ദില്ലിയിലെ ചാന്ദ്‌നി ചൗക് മാര്‍ക്കറ്റില്‍ വെച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറിന്റെ ഫോണ്‍ മോഷ്ടിച്ചു

French Ambassador

ദില്ലിയിലെ ചാന്ദ്‌നി ചൗക് മാര്‍ക്കറ്റില്‍ വെച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറിന്റെ ഫോണ്‍ മോഷ്ടിച്ചു. തുടര്‍ന്ന് ഫ്രഞ്ച് എംബസി പൊലീസില്‍ വിവരമറിയിച്ചു. ഒക്ടോബര്‍ 20നാണ് ഫ്രഞ്ച് അംബാസഡര്‍, ഭാര്യയ്‌ക്കൊപ്പം ചാന്ദ്‌നി ചൗക് മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്.

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മാതോയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ വെച്ച് മോഷണം പോയി.

Also Read : ‘കെ മുരളീധരന്‍ പാലക്കാട് പ്രചാരണത്തിന് എത്താത്ത വിഷയം’; മറുപടി പറയാതെ കെ സി വേണുഗോപാല്‍

21-ാം തീയതി ദില്ലിയിലെ ഫ്രഞ്ച് എംബസിയില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. തുടര്‍ന്ന് പ്രതികളെ കണ്ടെത്തി പിടികൂടി. എല്ലാവരും 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News