ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്ത് ഫ്രഞ്ച് അംബാസഡര്‍

Thierry Mathou

ഇന്ത്യ-ഫ്രാന്‍സ് വിദ്യാഭ്യാസ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി ഫ്രാന്‍സിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമെന്ന് ഫ്രഞ്ച് അംബാസഡര്‍ തിയറി മത്തോ. ന്യൂഡല്‍ഹിയില്‍ ‘ചൂസ് ഫ്രാന്‍സ് ടൂര്‍ 2024’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് ആകര്‍ഷിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും 2030ടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കെുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോ-ഫ്രഞ്ച് വിദ്യാഭ്യാസ സഹകരണത്തിന്‍റെ ഭാഗമായാണ് ‘ചൂസ് ഫ്രാന്‍സ് 2024’ സംഘടിപ്പിച്ചത്. 50 ലധികം ഫ്രഞ്ച് സ്‌കൂളുകളും സ്ഥാപനങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി അക്കാദമിക് പ്രോഗ്രാമുകള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.

Also Read- സ്‌കൂളില്‍ പോകുമ്പോള്‍ ഇനി ബാഗ് വേണ്ടെങ്കിലോ? പക്ഷേ നിബന്ധനകളുണ്ട്!

ഒക്‌ടോബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 27ന് അവസാനിക്കുന്ന ഈ മള്‍ട്ടിസിറ്റി വിദ്യാഭ്യാസ ടൂര്‍ മുംബൈ, ചണ്ഡിഗഡ്, ന്യൂഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സംഘടിപ്പിക്കും. ഇതുവരെ 11,000ത്തിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

News Summary- French Ambassador Thierry Mathew said that by strengthening India-France educational relations, more Indian students will be attracted to France. He was speaking at the ‘Choose France Tour 2024’ event in New Delhi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News