ബജറ്റ് വിവാദം; പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ്‌ ഫ്രാൻസ്‌

France Protest

ശമ്പളം വെട്ടിക്കുറയ്ക്കുക, ബോണസ്‌ റദ്ദാക്കുക തുടങ്ങിയ ബജറ്റ്‌ നിർദേശങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ്‌ ഫ്രാൻസ്‌. വിശ്വാസവോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെട്ടിരുന്നു. വിവാദ ബജറ്റ് നിർദേശങ്ങളായിരുന്നു അതിന് നിദാനമായത്. കഠിനമായ തൊഴിൽ സാഹചര്യങ്ങൾക്കും പൊതുസേവനത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ചതിനെതിരെയുള്ള പണിമുടക്കിൽ ഫ്രാൻസിലുടനീളം പ്രതിഷേധക്കാർ ഒത്തുകൂടി.

ലീവ്‌ ഉൾപ്പെടെയുള്ള അവകാശങ്ങൾ കവരാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ഫ്രാൻസിൽ അധ്യാപകർ, എയർ ട്രാഫിക്‌ കൺട്രോളർമാർ, ഉദ്യോഗസ്ഥര്‍ തുടങ്ങി സർക്കാർ, പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന പ്രധാന തൊഴിൽസംഘടനകളെല്ലാം പണിമുടക്കിയത്.

Also Read: ഇമ്രാന്‍ഖാന്റെ ഭാര്യ വിറ്റത് 14 കോടി വിലമതിക്കുന്ന ഔദ്യോഗിക സമ്മാനങ്ങള്‍; അറസ്റ്റ് വാറണ്ട്!

പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ 65 ശതമാനം ജീവനക്കാരും പണിമുടക്കി. രാജ്യത്തേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ അധികൃതർ വിമാന കമ്പനികളോട്‌ നേരത്തേതന്നെ നിർദേശിച്ചിരുന്നു. പാരിസിൽ ഉൾപ്പെടെ രാജ്യത്ത്‌ വിവിധ നഗരങ്ങളിൽ വൻ റാലികൾ നടന്നു.

Also Read: സിഗരറ്റ് പാക്കറ്റിലെ സമാനമായ മുന്നറിയിപ്പ് ഇനി സ്മാർട്ട്ഫോൺ ബോക്സുകളിലും; നിർണ്ണായക നീക്കവുമായി ഈ രാജ്യം

ആരോഗ്യകാരണങ്ങളാലുള്ള മൂന്നുദിവസംവരെയുള്ള അവധി ശമ്പളമില്ലാ അവധിയാക്കുക, അതിനപ്പുറമുള്ള സിക്ക്‌ ലീവ്‌ ദിനങ്ങളിൽ പത്തുശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുക, ബോണസ്‌ റദ്ദാക്കുക തുടങ്ങിയ നിർദേശങ്ങളാണ്‌ ബാർണിയ സർക്കാർ 2025ലെ ബജറ്റിൽ അവതരിപ്പിക്കാനിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News