അമിതമായി ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍. ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ 12ശതമാനം അധിക സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവരില്‍ വിഷാദമുണ്ടാകാന്‍ ഏഴ് ശതമാനം അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here