ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ട് മത്സരം ഇന്ന് ആരംഭിക്കും. സെർബിയൻ താരം നൊവാക് ഡോക്കോവിച് സ്പെയിനിന്റെ ഡേവിഡോവിച് ഫോകിനയെ നേരിടും. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായി 18-ാം തവണയാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തുന്നത്. ഹംഗേറിയൻ താരം മാർട്ടൽ ഫക്സോവിക്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ജോക്കോയുടെ മൂന്നാം റൗണ്ട് പ്രവേശനം.
സ്പെയിനിന്റെ കാർലോസ് അൽക്കാരസ് ഷാപ്പലോവിനെയും കരൺ കാചനോവ് കോക്കിനാകിസിനെയും നേരിടും. വുമൺ സിംഗിൾസിൽ സ്റ്റേരിനസ് കസടീനയെയും സബലെങ്ക രാകിമോവയെയും മേർടീൻസ് അമേരിക്കയുടെ പെഗുലയെയും നേരിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here