മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ രണ്ട് വീടുകൾക്ക് തീവെച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ സങ്കര്ഷമേഖലയിൽ വെടിവെയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു.

ALSO READ: ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപക റെയ്ഡ്

അതേസമയം, മണിപ്പുരിൽ രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വിട്ടയച്ചില്ലെങ്കിൽ വന്‍ പ്രതിഷേധം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മെയ്തെയ് വിഭാഗവും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News