‘സല്‍മാന്റെ സ്ഥിതി സിദ്ധിഖീയെക്കാള്‍ കഷ്ടമാകും’, വീണ്ടും ഭീഷണി; ശത്രുത അവസാനിപ്പിക്കാന്‍ പുത്തന്‍ ഡിമാന്റും!

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ പുതിയ ഭീഷണിയുമായി ലോറന്‍സ് ബിഷ്‌ണോയി സംഘം. അതേസമയം അഞ്ചു കോടി നല്‍കിയാല്‍ ശത്രുത അവസാനിപ്പിക്കാമെന്ന ഡിമാന്റും സംഘം വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈ ട്രാഫിക്ക് പൊലീസിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍, പണം നല്‍കിയില്ലെങ്കില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയായിരുന്ന ബാബാ സിദ്ധിഖീയുടെ അവസ്ഥയെക്കാള്‍ ഭീകരമായിരിക്കും സല്‍മാന്റെ വിധിയെന്നും ഭീഷണിയുണ്ട്.

ALSO READ: മണിപ്പൂർ കലാപം ബിജെപി സർക്കാരിൽ പൊട്ടിത്തെറിയായി; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ

ഇത് നിസാരമായി കാണരുത്. സല്‍മാന് ജീവനോടെയിരിക്കണമെന്നുണ്ടെങ്കിലും ലോറന്‍സ് ബിഷ്‌ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കില്‍ അഞ്ചു കോടി നല്‍കിയിരിക്കണം. പണം തന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥ ബാബാ സിദ്ധിഖീയെക്കാള്‍ മോശമായിരിക്കും എന്നാണ് വാട്‌സ്ആപ്പില്‍ വന്ന സന്ദേശം.

സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. അതേസമയം ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പലതവണകളിലായി ഭീഷണിയുയരുന്ന സാഹചര്യത്തില്‍ താരവും ജാഗ്രതയിലാണ്. പുതിയ ഭീഷണിയോടെ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്.

ALSO READ: ‘പണി’ ഗംഭീരം; ജോജുവിന്റെ ആദ്യ സംവിധാനത്തെ പ്രശംസിച്ച് തമിഴിലെ ഹിറ്റ് സംവിധായകൻ

കഴിഞ്ഞദിവസം, നവി മുംബൈ പൊലീസ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി സുഖബീര്‍ ബല്‍ബീര്‍ സിംഗിനെ ഹരിയാനയിലെ പാനപത്തില്‍ നിന്നാണ് പിടികൂടിയത്. സല്‍മാനെ കൊല്ലാന്‍ പദ്ധതിയിട്ടതില്‍ പങ്കാളിയാണിയാള്‍. താരത്തെ കൊലപ്പെടുത്താനുള്ള കരാര്‍ ഇയാള്‍ സംഘത്തിലെ മറ്റ് അംഗങ്ങളെ ഏല്‍പ്പിച്ചെന്നാണ് വിവരം.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോഗര്‍ എന്നയാളുമായി സിംഗിന് നേരിട്ട് ബന്ധമുണ്ടെന്നും ഇയാളെ സല്‍മാനെതിരെയുള്ള ആക്രമണം ഏകോപിപ്പിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്നും കടത്തിയ എകെ 47, എം16എസ്, എകെ 92 എന്നിവ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News