തിരുവനന്തപുരത്ത് മുടങ്ങിക്കിടന്ന ശുദ്ധജല പമ്പിങ് പുനഃസ്ഥാപിച്ചു; നാളെ പുലർച്ചയോടെ എല്ലായിടത്തും വെള്ളമെത്തും

തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്നിരുന്ന ശുദ്ധജല പമ്പിങ് ആരംഭിച്ചു. നാളെ പുലർച്ചയോടെ എല്ലായിടങ്ങളിലേക്കും പൂർണ്ണ തോതിൽ വെള്ളം ലഭിക്കും. അരുവിക്കര ഡാമിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ വാർഡുകളിൽ ജലവിതരണം നിർത്തിവെച്ചു കൊണ്ടാണ് തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിന്റെ പൈപ്പ് ലൈൻ അലൈൻമെൻറ് മാറ്റുന്ന പ്രവൃത്തികൾ ആരംഭിച്ചത്. വെള്ളിയാഴ്ചയോടുകൂടി പ്രവർത്തികൾ പൂർത്തീകരിച്ച് ജലവിതരണം നടത്താൻ കഴിയും എന്നുള്ള പ്രതീക്ഷയിലായിരുന്നു അധികൃതർ.

Also Read: സാമൂഹ്യ – സംസ്കാരിക – ജീവകാരുണ്യ മേഖലകളിൽ ഊർജിതമായ പ്രവർത്തനം ലക്ഷ്യം; പി രാഘവൻ ട്രസ്റ്റ് കാസർഗോഡ് പ്രവർത്തനം ആരംഭിച്ചു

എന്നാൽ, അലൈൻമെന്റിലുണ്ടായ പിഴവിനെ തുടർന്ന് പ്രവർത്തികൾ നീളുകയായിരുന്നു. നിലവിൽ അരുവിക്കര ഡാമിൽ നിന്നുള്ള ശുദ്ധജല പമ്പിങ് ആരംഭിച്ചിട്ടുണ്ട്. പുലർച്ചയോടെ മുടങ്ങിക്കിടക്കുന്ന എല്ലാ വാർഡുകളിലേക്കും വെള്ളം എത്തിക്കാൻ കഴിയുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. നിലവിൽ പരാതി ഉയർന്ന ഇടങ്ങളിൽ വെള്ളം എത്തിക്കുന്നതിന് 40 ടാങ്കറുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ കൊച്ചിയിൽ നിന്ന് 10 ടാങ്കറുകളിൽ തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്.

Also Read: ജലവിതരണതടസ്സം; തിരുവനന്തപുരം നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി നൽകും

എല്ലാ പ്രദേശങ്ങളിലും ജല വിതരണം പൂർത്തിയായി, ജനങ്ങളുടെ പരാതികൾ ഇല്ലാതായാൽ മാത്രമേ ടാങ്കറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുവെന്നും മേയർ പറഞ്ഞു. ജലവിതരണം മുടങ്ങിക്കിടന്ന സാഹചര്യത്തിൽ നഗരത്തിലെ സ്കൂളുകൾക്ക് കലക്ടർ അവധി നൽകി. ഓണപരീക്ഷകളും മാറ്റിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News