പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധിയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് വെള്ളിയാഴ്ച അവധിയാണെന്ന് അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ച് നേരത്തേ വെള്ളിയാഴ്ചയായിരുന്നു അവധി.
മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള ഖാസിമാര്‍ അറിയിച്ചിരുന്നു
ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. ഞായറാഴ്ച കൂടി അവധി ആയതിനാല്‍ സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് അടുപ്പിച്ച് നാല് ദിവസം അവധി ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here