വീട്ടിലെ ഫ്രിഡ്ജ് നിറയെ കറയും അഴുക്കുമാണോ ? വെറും 5 മിനുട്ടിനുള്ളില്‍ വൃത്തിയാക്കാന്‍ എളുപ്പവഴി

വീട്ടിലെ ഫ്രിഡ്ജ് നിറയെ കറയും അഴുക്കുമാണോ ? എങ്കില്‍ വെറും മിനുട്ടുകള്‍കൊണ്ട് നമുക്ക് ഫ്രിഡ്ജ് വൃത്തിയാക്കാന്‍ സാധിക്കും. നാരങ്ങയും ഉപ്പും വിനാഗിരിയുമെല്ലാം ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

ഫ്രിഡ്ജ് വൃത്തിഹീനമായാല്‍, ആദ്യം സ്വിച്ച് ഓഫ് ചെയ്ത് അണ്‍പ്ലഗ് ചെയ്യുക. തുടര്‍ന്ന് ഡീഫ്രോസ്റ്റ് ചെയ്യണം. ഇതിലൂടെ ഫ്രിഡ്ജിലെ ഫ്രോസണ്‍ ഐസ് ഉരുകുന്നു, ഇത് ഫ്രിഡ്ജ് വൃത്തിയാക്കുന്നത് എളുപ്പമാക്കുന്നു. ഫ്രിഡ്ജില്‍ തന്നെ ഡിഫ്രോസ്റ്റ് ചെയ്യാനുള്ള ബട്ടണ്‍ ഉണ്ട്.

ഫ്രിഡ്ജിലെ കറ വൃത്തിയാക്കാന്‍ വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിക്കാം. അരക്കപ്പ് വിനാഗിരിയില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് ലായനി ഉണ്ടാക്കുക. ഈ ലായനിയില്‍ മൃദുവായ തുണിയോ സ്‌പോഞ്ചോ മുക്കി ഫ്രിഡ്ജിലെ കറകളില്‍ നന്നായി തേച്ച് വൃത്തിയാക്കാം.

Also Read: യുവതിയുടെ ജന്മദിനത്തിന് സുഹൃത്തുക്കള്‍ ഒരുക്കിയ സമ്മാനം, ഇത് കേക്കോ അതോ എടിഎമ്മോ എന്ന് സോഷ്യല്‍മീഡിയ

ഉപയോഗിച്ച നാരങ്ങയുടെ തോല്‍ അഴുക്കകറ്റാന്‍ ഉപയോഗിക്കാം. നാരങ്ങാത്തൊലിയുടെ ഉള്‍ഭാഗം അഴുക്കുള്ളിടത്ത് ഉരയ്ക്കുക. കറകള്‍ നീക്കം ചെയ്യപ്പെടും.

ടൂത്ത് ബ്രഷ് ആസിഡ് കുപ്പിയില്‍ മുക്കി ഉരച്ച് നിങ്ങള്‍ക്ക് കറ വൃത്തിയാക്കാം. ഈ സമയത്ത് കൈകളില്‍ ഗ്ലൗസും വായില്‍ മാസ്‌കും ധരിക്കുക. അവസാനം ഫ്രിഡ്ജ് ഉണങ്ങിയ തുണി ഉപയോഗിച്ച് വൃത്തിയാക്കണം. ഇത് ഫ്രിഡ്ജില്‍ വീണ്ടും നനഞ്ഞ പാടുകള്‍ ഉണ്ടാകുന്നത് തടയും.

Also Read : ‘അത് കണ്ണിൽ പൊടിയിടലല്ല’; പ്രചരിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത വാർത്ത

ഫ്രിഡ്ജ് വാതിലിലെ റബറിലും അഴുക്ക് അടിഞ്ഞുകൂടുന്നു, അത് വൃത്തിയാക്കാന്‍ ഡിറ്റര്‍ജന്റും ഉപയോഗിക്കാം. ഇതിനായി, സോപ്പ് പൊടി ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. ഈ ലായനിയില്‍ തുണി മുക്കിവയ്ക്കുക, ശേഷം അത് ഉപയോഗിച്ച് റബര്‍ വൃത്തിയാക്കുക.

ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പ് കലര്‍ത്തുക. ഈ ലായനിയില്‍ തുണി മുക്കിവയ്ക്കുക, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഫ്രിഡ്ജ് വൃത്തിയാക്കാം.

ഫ്രിഡ്ജിലെ എല്ലാ ട്രേകളും പുറത്തെടുത്ത് വൃത്തിയാക്കുക. ഡിഷ് സോപ്പ് ഉപയോഗിച്ച് ഇത് വൃത്തിയാക്കാം. വൃത്തിയാക്കിയ ശേഷം, ഉണങ്ങിയ തുണി ഉപയോഗിച്ച് ട്രേ തുടയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News