ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ മരണത്തിൽ ആൺസുഹൃത്ത് ബിനോയ് അറസ്റ്റിൽ. പെണ്‍കുട്ടിയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ച് വീഡിയോകള്‍ ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ ബിനോയിയെയാണ് അറസ്റ്റിലായത്. ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഇതുകൂടാതെ ഈ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നോയെന്നും അന്വേഷിച്ചു വരികയായിരുന്നു. രാവിലെ 11 മുതല്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു.

Also Read: ബേക്കൽ കോട്ടയിലെത്തിയ സുഹൃത്തുക്കളെ മർദിച്ച് സ്വർണവും പണവും കവർന്നു; മൂന്ന് പേർ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ വീഡിയോയും റീല്‍സുമൊക്കെയായി അടുത്തിടെ വരെ സജീവമായിരുന്ന തൃക്കണ്ണാപുരം സ്വദേശിയായ പതിനെട്ടുകാരി മരണത്തിലെ ദുരൂഹതയാണ് പോലീസ് അന്വേഷിക്കുന്നത്. പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിെന ചൊല്ലി വീട്ടിലുണ്ടായ പ്രശ്നമടക്കം ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപവും കാരണമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് ശക്തിപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

Also Read: സൈബർ ആക്രമണമല്ല മരണകാരണം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ കുടുംബം പൊലീസിന് പരാതി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News