‘ഭാര്യയെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തിന് നൽകി ഭർത്താവ്’, പോൺ സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടി യുവാവ്; ഒടുവിൽ അറസ്റ്റ്

സുഹൃത്തിൻ്റെയും ഭാര്യയുടെയും സ്വകാര്യ ദൃശ്യങ്ങൾ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങൾ സുഹൃത്ത് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് 50000 രൂപ ഇവരിൽ നിന്ന് പകരം ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ ഫ്രാൻസിസ് എന്നയാളാണ് അറസ്റ്റായത്.

ALSO READ: ‘അണ്ണൻ ഇനി ബോളിവുഡിൽ’, ഒരൊറ്റ സിനിമ കൊണ്ട് ചിദംബരത്തിൻ്റെ റേഞ്ച് മാറി; സിനിമ നിർമിക്കുന്നത് ഫാന്‍റം സ്റ്റുഡിയോസ്

സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് ഭാര്യയുമായി നിരന്തരം വഴക്കിടുകയും, ഇതിനെ തുടർന്ന് ഭാര്യയോടുള്ള ദേഷ്യത്തിൽ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്തി സുഹൃത്തിന് നൽകുകയുമായിരുന്നു. എന്നാൽ സുഹൃത്ത് ഈ അവസരം മുതലെടുത്ത് ഇരുവരുടെയും വീഡിയോ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും അതിന്റെ ലിങ്ക് യുവതിക്ക് അയച്ചു നൽകുകയും ചെയ്‌തു.

ALSO READ: വെള്ളച്ചാട്ടം കാണാനെത്തി 300 അടി താഴ്ചയിലേക്ക് വീണു; റീല്‍സ് ചിത്രീകരിക്കുന്നതിനിടയിൽ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ദൃശ്യം നീക്കം ചെയ്യാൻ തന്റെ സൈബർ വിദഗ്ധനായ സുഹൃത്ത് സഹായിക്കുമെന്നും, പക്ഷെ 50000 രൂപ വേണമെന്നും പറഞ്ഞ യുവാവ് യുവതിയിൽ നിന്നും പണം തട്ടിയിരുന്നു. എന്നാൽ പണം നൽകിയിട്ടും ഇയാൾ വീഡിയോ പിൻവലിക്കാതെ വരികയും, ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അട്കൾകാം പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നതും ഫ്രാൻസിസ് എന്നയാളെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News