സുഹൃത്ത് പഴയതു പോലെ തന്നോട് സംസാരിക്കുന്നില്ല, വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ്

തന്നോട് ഇടപഴകുന്നതിലും സംസാരിക്കുന്നതിലും വനിതാ സുഹൃത്ത് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രകോപിതനായി യുവാവ് സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ചു. ദില്ലിയിലെ രഗുഭീർ നഗറിൽ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. രജൗരി ഗാർഡനിലെ സലൂണിൽ ഒരുമിച്ചിച്ച് ജോലി ചെയ്തിരുന്ന 21 കാരനായ അഭിഷേകും യുവതിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. എന്നാൽ, അടുത്തിടെയായി യുവതി അഭിഷേകുമായി അകലം പാലിച്ചുതുടങ്ങുകയും സംസാരിക്കാൻ വിസമ്മതിക്കുന്നതും ഇയാളെ പ്രകോപിപ്പിക്കുകയായിരുന്നു.

ALSO READ: പാളത്തിൽ ​ഗ്യാസ് സിലിണ്ടർ, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; സംഭവം ഉത്തർപ്രദേശിൽ

ഇതിൻ്റെ ഭാഗമായി  യുവതിയുടെ വീട്ടിലെത്തിയ അഭിഷേക് യുവതിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന്  കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു.

ALSO READ: ‘മോക്ഷം ലഭിക്കാൻ ബലി’; 50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സ്വാമി പിടിയിൽ, സംഭവം ചെന്നൈയിൽ

തടയാൻ ശ്രമിച്ച മാതാപിതാക്കളെയും അഭിഷേക് കുത്തിവീഴ്ത്തി. സംഭവത്തെ തുടർന്ന് യുവാവിനെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. യുവതിയുടേയും മാതാപിതാക്കളുടേയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News