യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50) ആണ് മരിച്ചത്. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46)യെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു.

ALSO READ:തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് ലഭിച്ചത് 2.60 കോടി രൂപയുടെ വികസനം

കഴിഞ്ഞ നാലാം തീയതി രാത്രിയാണ് ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടില്‍ എത്തിയ ബിനു വാക്കുതര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിച്ചത്. തീ കത്തിച്ചപ്പോള്‍ ഇയാളുടെ ദേഹത്തും തീ പടര്‍ന്നു. തുടര്‍ന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തുചാടി. യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത പിറ്റേന്ന് മരിച്ചു.

ALSO READ:മാസപ്പിറവി കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ബിനു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വൈകുന്നേരം 6.45 ന് മരണപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News