യുവതിയുടെ ജന്മദിനത്തിന് സുഹൃത്തുക്കള്‍ ഒരുക്കിയ സമ്മാനം, ഇത് കേക്കോ അതോ എടിഎമ്മോ എന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് യുവതി തന്റെ ബെര്‍ത്ത്‌ഡേ ആഘോഷിക്കുന്ന വീഡിയോ ആണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ നടുവില്‍ യുവതി നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം കാണാന്‍ കഴിയുക. അവരുടെ മുന്നിലായി ഒരു കേക്കും അതിന് സമീപത്തായി ഒരു മെഴുകുതിരിയും കത്തിച്ച് വച്ചിട്ടുണ്ട്.

കേക്ക് മുറിക്കുന്നതിന് മുമ്പായി അതിന്റെ മധ്യത്തില്‍ വച്ചിരുന്ന ഹാപ്പി ബര്‍ത്ത്‌ഡേ ടാഗ് അവള്‍ പുറത്തെടുക്കുന്നു. ഇത് ഉയര്‍ത്തുമ്പോള്‍ കേക്കിന് ഉള്ളില്‍ നിന്നും 500 ന്റെ ഒരു നോട്ട് പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ പുറത്ത് വരുന്നു.

Also Read : ഇതത്ര വലിയ പണിയൊന്നുമില്ല… എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ഏലക്ക ചായ

ഏകദേശം പത്തിരുപത് നോട്ടുകളാണ് കേക്കില്‍ നിന്നും യുവതി പുറത്തെടുക്കുന്നത്. ഇതിനകം 50 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പ്രതീക്ഷ ജാദവ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News