കൊല്ലം മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്.പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ റിയാസിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. നവംബർ 26ന് നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
Also Read; ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾ മരിച്ചു, 2 പേര്‍ക്ക് ഗുരുതര പരുക്ക്
ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരിച്ചത്. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവരെ 28ന് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം കടം വാങ്ങിയശേഷം തമിഴ്നാട് പോയിരുന്ന റിയാസ് തിരികെ എത്തിയപ്പോൾ പ്രതികൾ വീട്ടിൽ എത്തി. വാഹനത്തിൽ കൂട്ടികൊണ്ട് പോയ ശേഷം മൈലാപൂരിൽ വച്ച് വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി എന്നുമാണ് കേസ്.
Also Read; തമിഴ്നാട് ഉരുള്‍പൊട്ടല്‍; കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
സുഹൃത്തുക്കളായ ഷെഫീക്കും തുഫയിലും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി എന്ന മൊഴി ചികിത്സയിലിരിക്കെ റിയാസ് പൊലീസിന് നൽകിയിരുന്നു. കടം വാങ്ങിയ തുക മടക്കി നൽകാത്തതിന്റെ വൈരാഗ്യം എന്നും മൊഴിയിൽ ഉണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് കൊട്ടിയം പൊലീസ് കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here