രണ്ട് സുഹൃത്തുക്കൾ ഒറ്റ ദിവസം കൊണ്ട് 99 പബ്ബുകൾ സന്ദർശിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി; എന്നാൽ ലക്‌ഷ്യം മറ്റൊന്ന്

രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒറ്റ ദിവസം കൊണ്ട് 99 പബ്ബുകൾ സന്ദർശിച്ച് 80,000 രൂപയുടെ ഡ്രിങ്ക്സാണ് കഴിച്ചത്. കൂട്ടുകാരായ ഹാരി കൂറോസും ജേക്ക് ലോയിറ്റർടണും ആണ് ഇത്തരത്തിൽ ചെയ്തത്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിക്കുന്നവർക്കുള്ള ലോക റെക്കോർഡ് നേടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഏതായാലും, ഇരുവരുടെയും ആ​ഗ്രഹം നടന്നു. ആ ലോക റെക്കോർഡ് അവർ സ്ഥാപിച്ചെടുക്കുക തന്നെ ചെയ്തു. ഏകദേശം 83,000 രൂപയാണ് ഇരുവരും ചേർന്ന് ഡ്രിങ്ക്സ് കഴിക്കുന്നതിന് വേണ്ടി പബ്ബുകളിൽ ചെലവഴിച്ചത്.

also read: യുഎസ് ക്യാപിറ്റൽ ആക്രമണത്തിൽ ട്രംപ് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുഎസ് അപ്പീൽ കോടതി

ഇങ്ങനെ ഒരു റെക്കോർഡ് നേടുന്നതിന് ഇവർക്ക് മറ്റ് രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നു. മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഗവേഷണത്തിനു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ എംഎസ് ഓസ്‌ട്രേലിയയ്‌ക്കായി ഫണ്ട് സ്വരൂപിക്കുക, കൊവിഡും മറ്റ് ചില കാരണങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തകർന്ന് കിടക്കുന്ന സിഡ്‌നിയുടെ രാത്രിജീവിതം പുനരുജ്ജീവിപ്പിക്കാൻ പ്രേരിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു.

കഴിഞ്ഞ വർഷം 78 പബ്ബ് സന്ദർശിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഹെൻറിച്ച് ഡിവില്ലിയേഴ്‌സ് സ്ഥാപിച്ച റെക്കോർഡ് തകർത്താണ് ഹാരി കൂറോസും ജേക്ക് ലോയിറ്റർട്ടണും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിഡ്‍നിയിലെ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ഇരുവരും തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചത്. മദ്യപിച്ചു വാഹനമോടിക്കാൻ പറ്റാത്തതുകൊണ്ട് മറ്റ് ​മാർഗങ്ങൾ സ്വീകരിച്ചു. അർദ്ധരാത്രിയിലാണ് ഇരുവരും തങ്ങളുടെ പബ്ബിലേക്കുള്ള യാത്ര ആരംഭിച്ചത്. അതിനിടയിൽ പബ്ബുകൾ അടച്ചിരുന്നതിനാൽ ഒരുപാട് ദൂരം സഞ്ചരിച്ചാണ് ഇവർ അടുത്ത പബ്ബ് കണ്ടെത്തിയത്. മൊത്തത്തിൽ ഇങ്ങനെ 72 കിലോമീറ്റർ സഞ്ചരിച്ചാണ് 99 പബ്ബുകൾ ഇരുവരും സന്ദർശിച്ചത്. ഏതായാലും, ഇങ്ങനെ ഒരു റെക്കോർഡ് നേടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കൾ.

also read: 26 വയസുകാരി നേരമ്പോക്കിന് ഉണ്ടാക്കിയ കമ്പിളി കളിപ്പാട്ടങ്ങള്‍; നേടി കൊടുത്തത് ലക്ഷങ്ങളുടെ വരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News