എഴുത്തു ജീവിതവും വ്യക്തി ജീവിതവും എളുപ്പമല്ല, സൗഹൃദങ്ങൾ മനുഷ്യ ജീവിതത്തിൻ്റെ കാമ്പ്: ബോബി ജോസ് കട്ടിക്കാട്

സൗഹൃദങ്ങളാണ് മനുഷ്യ ജീവിതത്തിൻ്റെ കാമ്പെന്നും എഴുത്തു ജീവിതവും വ്യക്തി ജീവിതവും എളുപ്പമായ ഒന്നല്ലെന്നും പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്. ജീവിതത്തിൽ സ്നേഹം പിടിച്ചുവാങ്ങാൻ കഴിയാത്ത ഒന്നാണെന്ന് മനസ്സിലാക്കുമ്പോഴും മനുഷ്യൻ അധികാരമുപയോഗിച്ച് സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്. കെഎൽഐബിഎഫ് ടോകിൽ ‘ഓർമ, സൗഹൃദം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും വലിയ പങ്കുണ്ട്. എഴുതുമ്പോൾ റിസർവ് ബാങ്കിലെ നോട്ട് പോലെ എഴുതണം. ഓരോ നോട്ടിനും തുല്യമായ പൊന്ന് കരുതൽ വെക്കണം. വാക്കുകളും ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എല്ലാ വിഭാഗങ്ങളുടെയും ഉൾപ്പെടുത്തിയുള്ള മേളകളാക്കി കലോത്സവങ്ങളെ മാറ്റും, വിധി നിർണയം പൂർണമായും കുറ്റമറ്റതാക്കും; മന്ത്രി വി ശിവൻകുട്ടി

അഞ്ച് വർഷത്തേക്ക് മാത്രമാണ് നമ്മൾ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ജീവിതത്തോട് ചേർന്നുനിന്നാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം അംബേദ്‌കറിൻ്റെ ദീർഘവീക്ഷണമായിരുന്നു. അതിൽ ചാരിനിന്നാണ് നിയമ നിർമാണ സഭകൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്- ബോബി ജോസ് ചൂണ്ടിക്കാട്ടി.

ജീവിതം പല രീതിയിലാണ് ഓരോ വ്യക്തിയെയും സ്വാധീനിക്കുന്നത്. ഡ്രാക്കുള എങ്ങനെ ഡ്രാക്കുള ആയെന്ന് നാം തിരിച്ചറിയണം. ഓരോ മനുഷ്യജീവിതവും അനുഭവങ്ങളാലും സാഹചര്യങ്ങളാലും വേറിട്ട് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News