സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക്; പാക് യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജ

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ പാക് യുവാവിനെ വിവാഹം ചെയ്ത് ഇന്ത്യന്‍ വംശജ. ജര്‍മ്മനിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സിഖ് യുവതി ജസ്പ്രീത് കൗറാണ് പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ അലി അര്‍സലാനെ വിവാഹം ചെയ്തത്. ജസ്പ്രീത് കൗര്‍ ഇസ്ലാം മതം സ്വീകരിച്ച് സൈനബ എന്ന പേര് സ്വീകരിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടുംബത്തോടൊപ്പം ജര്‍മ്മനിയില്‍ കഴിയവേയാണ് ജസ്പ്രീതും അര്‍സലാനും തമ്മില്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് വിവാഹം ചെയ്യാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ജസ്പ്രീത് ഇതിനിടെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ALSO READ:നവകേരള സദസ്: എറണാകുളത്തും ഇടുക്കിയിലും പരാതികൾക്ക് ശരവേഗത്തിൽ പരിഹാരം

ഇന്ത്യന്‍-പാകിസ്ഥാന്‍ പൗരന്മാര്‍ തമ്മിലുള്ള പ്രണയവും വിവാഹങ്ങളും ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അഞ്ജു എന്ന പെണ്‍കുട്ടി നസ്റുല്ല എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലേക്ക് പോയിരുന്നു. ഇവര്‍ 2023 ജൂലൈയില്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയത്തിലായത്.

2019ല്‍ പബ്ജി വഴി പരിചയത്തിലായ പാകിസ്ഥാനിലെ സീമ ഹൈദറും നോയിഡയിലെ സച്ചിന്‍ മീണയും വിവാഹം ചെയ്തിരുന്നു. ജോധ്പൂര്‍ സ്വദേശിയെ തേടി ആമിന എന്ന പെണ്‍കുട്ടിയും 2023 ഓഗസ്റ്റില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയിരുന്നു.

ALSO READ:മലയാളി താരം സജനയുടെ സിക്സ്; ഡല്‍ഹിയെ വീഴ്ത്തി മുംബൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News