‘ഗുരുവായൂരമ്പലനടയില്‍’ നിന്നും ‘നുണക്കുഴി’യിലേക്ക് ; സ്‌ക്രീനില്‍ വീണ്ടും ബേസില്‍ ജോസഫ്-നിഖില വിമല്‍ കോംബോ !


ചുരുങ്ങിയ കാലയളവിനുള്ളില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസില്‍ ജോസഫും നിഖില വിമലും. ‘ഗുരുവായൂരമ്പലനടയില്‍’ലെ കിടിലന്‍ അഭിനയത്തിന് ശേഷം ജീത്തു ജോസഫിന്റെ ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായ ‘നുണക്കുഴി’യിലൂടെ ഇവര്‍ വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ബേസിലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ നിഖിലയുടെ കഥാപാത്രത്തെക്കുറിച്ച് യാതൊരു സൂചനയും ട്രെയിലര്‍ നല്‍കുന്നില്ല. സസ്‌പെന്‍സ് ഒളിപ്പിച്ച ട്രെയിലര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുമ്പോള്‍ ചിത്രത്തിന്റെ സംവിധായകനിലും ചിത്രത്തിലെ അഭിനേതാക്കളിലുമാണ് പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ബേസിലിന്റെ നായികയായ് എത്തുന്നത് ഗ്രേസ് ആന്റണിയാണ്. നര്‍മം കലര്‍ന്ന കഥാപാത്രങ്ങളെ അമ്മാനമാടുന്ന സിദ്ദീഖ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിലുണ്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

ALSO READ: പ്രതിപക്ഷ നേതാവിന് ചോദ്യങ്ങളെ ഭയം, കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം; ഡിവൈഎഫ്‌ഐ

സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’യില്‍ ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷം അഭിനയിച്ച് സിനിമയില്‍ രംഗപ്രവേശനം നടത്തിയ നിഖില വിമല്‍ സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ‘ഞാന്‍ പ്രകാശനി’ലെ ‘സലോമി’യിലൂടെയാണ് പ്രേക്ഷകശ്രദ്ധ പിടിച്ചെടുത്തത്. ദിലീപ് ചിത്രമായ ‘love 24×7’ല്‍ ആദ്യമായി നായികവേഷം അണിഞ്ഞ താരം പിന്നീടങ്ങോട്ട് മലയാളത്തിലെയും തമിഴിലെയും മുന്‍നിര താരങ്ങളുടെ നായികയായ് അഭിനയിച്ചതോടെ സിനിമയിലും ആരാധക ഹൃദയങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നിഖിലക്ക് സാധിച്ചു. ‘അരവിന്ദന്റെ അതിഥികള്‍’ലെ വരദ, ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ദിയ ഫ്രാന്‍സിസ്, ‘അയല്‍വാശി’ലെ സെലിന്‍, ‘കൊത്ത്’ലെ ഹിസാന, ‘പോര്‍ തൊഴില്‍’ലെ വീണ, ‘വെട്രിവേല്‍’ലെ ലത, ‘ജോ ആന്‍ഡ് ജോ’ലെ ജോമോള്‍ പാലത്തറ, ‘ഗുരുവായൂരമ്പലനടയില്‍’ലെ പാര്‍വതി എന്നിവ നിഖിലയുടെ എടുത്തുപറയേണ്ട കഥാപാത്രങ്ങളാണ്. ‘നുണക്കുഴി’യിലും തികച്ചും ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നിഖില വിമല്‍ അവതരിപ്പിക്കുന്നത്.

ALSO READ: മന്ത്രി വീണാ ജോര്‍ജും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

2024 ഓഗസ്റ്റ് 15നാണ് ‘നുണക്കുഴി’ തിയേറ്റര്‍ റിലീസ് ചെയ്യുന്നത്. ‘ട്വെല്‍ത്ത് മാന്‍’, ‘കൂമന്‍’ എന്നിവയുടെ തിരക്കഥ രചിച്ച കെ.ആര്‍. കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. സെന്‍സറിങ് കഴിഞ്ഞ ചിത്രത്തിന് u/a സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളില്‍ വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് സാഹില്‍ എസ് ശര്‍മയാണ്. ആശിര്‍വാദ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ALSO READ: നീരജ് ചോപ്രയും മനു ഭാകറും വിവാഹിതരാകുമോ? സോഷ്യൽ മീഡിയ പ്രചാരണത്തിന് മറുപടിയുമായി മനുവിന്റെ പിതാവ്

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി.എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് (സരിഗമ): സൂരജ് കുമാര്‍, ആശിഷ് മെഹ്റ, അനുരോദ് ഗുസൈന്‍, രതി ഗലാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ (ബെഡ്‌ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ്‌ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താന്‍, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: രോഹിത്, രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: സോണി ജി. സോളമന്‍, അമരേഷ് കുമാര്‍ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേര്‍സ്: മാര്‍ട്ടിന്‍ ജോസഫ്, ഗൗതം കെ. നായനാര്‍, സെക്കന്‍ഡ് യൂണിറ്റ് സിനിമാട്ടോഗ്രഫി: ബിനു കുര്യന്‍, ഏരിയല്‍ സിനിമാട്ടോഗ്രഫി: നിതിന്‍ അന്തിക്കാടന്‍, സ്‌പോട്ട് എഡിറ്റര്‍: ഉണ്ണിക്കൃഷ്ണന്‍ ഗോപിനാഥന്‍, ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിനീത് ബാലചന്ദ്രന്‍, അഖിലേഷ് കൊയിലാണ്ടി, റെക്കോര്‍ഡിങ്് എഞ്ചിനീയര്‍: സുബൈര്‍ സി.പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, കളറിസ്റ്റ്: ലിജു പ്രഭാഷകര്‍, വിഎഫ്എക്‌സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റില്‍സ്: ബെന്നറ്റ് എം. വര്‍ഗീസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, മാര്‍ക്കറ്റിങ് ഹെഡ് (സരിഗമ): പങ്കജ് കല്‍റ, പിആര്‍ഒ&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News