ശബരിമല തീർത്ഥാടകർക്ക് ആവേശമായി സന്നിധാനത്തെ ലേലം വിളി. വഴിപാടായി ലഭിക്കുന്ന വസ്തുക്കളാണ്, ഭക്തർ ലേലം വഴി സ്വന്തമാക്കുന്നത്. ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ആഴ്ചയിൽ 2 ദിവസങ്ങളിലായാണ് ലേലം. ആൾക്കൂട്ടം കണ്ട് സംഭവം എന്താണെന്ന് അറിയാൻ വരുന്നവരും ലേലത്തിൽ പങ്കാളികളാവാറുണ്ട്. സന്നിധാനത്തും മാളികപ്പുറത്തും ഭക്തർ വഴിപാടായി സമർപ്പിച്ച വസ്തുക്കളാണ് ലേലത്തിൽ വെക്കുന്നത്.
വിളക്കുകൾ, വിവിധ തരം മണികൾ, സാരികൾ, വള തുടങ്ങി മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് വരെ ചില ദിവസങ്ങളിൽ ലേലത്തിലുണ്ടാകും. അയ്യപ്പന് വഴിപാടായി ലഭിച്ച വസ്തുക്കൾ സ്വന്തമാക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർ വരെ മത്സരിക്കും.
ALSO READ; മകരവിളക്ക് മുന്നൊരുക്കം: സ്പോട്ട്ബുക്കിങ് 5000 പേർക്ക് മാത്രം; വിര്‍ച്വല്‍ ക്യൂവിനും നിയന്ത്രണം
വഴിപാടായി ലഭിക്കുന്ന വസ്തുകളുടെ എണ്ണത്തിനനുസരിച്ചാണ് ലേലത്തിന്റെ തിയതിയും സമയവും നിശ്ചയിക്കുക. ദേവസ്വം ബോർഡ് നേരിട്ടാണ് ലേലം നടത്തുന്നത്. മകരവിളക്ക് മഹോത്സവം ആരംഭിച്ച ശേഷം ഇതുവരെ 2 തവണ ലേലം നടന്നു. ലഭിക്കുന്ന തുക ദേവസ്വം ബോർഡിന്‍റെ വരുമാനത്തിലേക്ക് വരും.
അതേ സമയം, മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ (ജനുവരി 8) മുതല്‍ ജനുവരി 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണിത്. ജനുവരി 12 ന് 60,000, 13 നു 50,000, 14 നു 40,000 പേര്‍ എന്ന രീതിയില്‍ വിര്‍ച്വല്‍ക്യൂവിനും ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here