അടുത്ത ദിവസം വരെ ആറക്ക ശമ്പളമുള്ള ഡാറ്റ അനലിറ്റിസ്റ്റ്; ഇപ്പോൾ ജോലി ഒയിസ്റ്റർ തോട് കളയൽ

അടുത്ത കാലം വരെ, 24കാരിയായ ഹന്ന ചെയയ്ക്ക് സാൻഫ്രാൻസിസ്കോയിലെ പാരാമൗണ്ടിൽ ഡാറ്റ അനലിറ്റിക്സ് എഞ്ചിനീയർ ആയിട്ടായിരുന്നു ജോലി. പ്രതിമാസം ആറക്ക ശമ്പളം ലഭിക്കും. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട ശേഷം ഒരു ബന്ധവുമില്ലാത്ത ജോലിയാണ് അവർ ഇപ്പോൾ ചെയ്യുന്നത്.

ഉയർന്ന നിലവാരമുള്ള കോർപ്പറേറ്റ് ഇവൻ്റുകളിൽ മുത്തുച്ചിപ്പിയുടെ തൊലിയുരിയുക, തണുപ്പിച്ച പലഹാരങ്ങളെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ പറഞ്ഞ് അതിഥികളെ രസിപ്പിക്കുക തുടങ്ങിയവയാണ് ജോലി. വളരെ ബഹിർമുഖയാണ് താനെന്ന് അവർ പറയുന്നു. കൂടാതെ ദിവസം മുഴുവൻ സ്ക്രീനിൽ നോക്കിയുള്ള ജോലി കാരണമുള്ള ഒറ്റപ്പെടൽ ഒഴിവാക്കാൻ ആഗ്രഹിച്ചെന്നും സോഷ്യൽ മീഡിയയിൽ അവർ കുറിച്ചു.

Read Also: ആരാകും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയി; കുഞ്ഞുഹിപ്പോയുടെ പ്രവചനം ഇങ്ങനെ

മുത്തുച്ചിപ്പി പൊളിക്കലിൽ നിന്നുള്ള കൃത്യമായ വരുമാനം വെളിപ്പെടുത്തിയില്ലെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് അവർ പറഞ്ഞു. കോർപ്പറേറ്റ് പാർട്ടികൾ, വിവാഹങ്ങൾ, വലിയ ഒത്തുചേരലുകൾ എന്നിവയുൾപ്പെടെയുള്ള ആഡംബര പരിപാടികളിൽ അവർ ജോലി ചെയ്യാറുണ്ട്. ഒയിസ്റ്ററിൻ്റെ ഉള്ളിലെ മാംസം എടുക്കാൻ തോട് തുറക്കുന്ന ജോലിയാണ് അവർ ചെയ്യുന്നത്. ഓയ്‌സ്റ്റേഴ്‌സ് എക്സ്ഒ എന്ന കാറ്ററിങ് കമ്പനിയിലാണ് ജോലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News