റോഡരികില്‍ അഴുക്കുപാത്രങ്ങള്‍ കഴുകിത്തുടങ്ങി; മുഹമ്മദ് ഖാസിം ഇനി ന്യായാധിപന്‍

റോഡരികില്‍ പിതാവിനൊപ്പം ഉന്തുവണ്ടിയില്‍ ഭക്ഷണം വില്‍ക്കുകയും അഴുക്കുപാത്രങ്ങള്‍ കഴുകിയും തുടങ്ങിയതാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഖാസിമിന്റെ ജീവിതം. നിശ്ചയദാര്‍ഢ്യംകൊണ്ട് ജീവിതം മാറ്റിയെഴുതിയിരിക്കുകയാണ് മുഹമ്മദ്. സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷയില്‍ വിജയിച്ചതോടെ ന്യായാധിപനായിട്ടാവും മുഹമ്മദിന്റെ ജീവിതം.

also read- ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിള്‍; രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വിസ് കമ്മീഷന്റെ 2022ലെ പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വിസ് (ജുഡീഷ്യല്‍) സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷയില്‍ 135ാം റാങ്കാണ് മുഹമ്മദ് സ്വന്തമാക്കിയത്. ചറുപ്പത്തില്‍ പിതാവിന്റെ തട്ടുകടയില്‍ സഹായത്തിന് കൂടിയ ഖാസിമിന് ആദ്യ അവസരത്തില്‍ പത്താം ക്ലാസ് പരീക്ഷ വിജയിക്കാനായിരുന്നില്ല. എന്നാല്‍, തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന അവന്‍ പിന്നീടൊരിക്കലും തോറ്റിട്ടില്ല.

also read- ‘അഖിൽ മാരാർ കുലപുരുഷൻ’, മുണ്ടു മടക്കി ഷര്‍ട്ട് ഇടാതെ ഭാര്യയോട് കേറിപോടി അകത്ത് എന്ന് പറയുന്ന മലയാളി കുലപുരുഷന്‍: യൂട്യൂബർ ഉണ്ണി

അലീഗഢ് സര്‍വകലാശാലയില്‍ എല്‍.എല്‍.ബി ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ ഖാസിം 2019ല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.എം വിജയിച്ചത് ഒന്നാം റാങ്കോടെയാണ്. 2021ല്‍ യു.ജി.സി നെറ്റ് യോഗ്യതയും നേടി. ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് കഠിനാധ്വാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഉയരങ്ങളിലേക്കുള്ള ഖാസിമിന്റെ പ്രയാണത്തില്‍ കരുത്തായി മാതാപിതാക്കളും നാട്ടുകാരുമെല്ലാമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News