കെ എസ് യു മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് എം എസ് എഫ്. കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെ എസ് യുവിനെതിരെ എം എസ് എഫിന്റെ വിമർശനം.
തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കാനുള്ള കെഎസ് യുവിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് എംഎസ്എഫ്. കെ എസ് യുവിന്റെ തീരുമാനം അപക്വവും സംഘടനാ ബോധത്തിന്റെ അഭാവവും ആണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
Also Read: നിങ്ങൾ ആക്രമണം തുടരുക, ഞങ്ങൾ പ്രതിരോധവും; നുണകളുടെ പെരുങ്കോട്ടകൾ തകർത്ത് എസ് എഫ് ഐ
അതേസമയം കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും, പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.
നുണയുടെ പേമാരി പെയ്യിച്ച് എസ് എഫ് ഐക്ക് ചരമഗീതമെഴുതാന്‍ ആഴ്ച്ചകളോളം കാത്തുകെട്ടിക്കിടന്ന വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ മതി തങ്ങളെ നയിക്കാന്‍ എന്ന് വിദ്യാര്‍ഥികള്‍ നിശ്ചയിച്ചതായി പിഎം ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. അവസാന വിദ്യാര്‍ഥിയും എസ് എഫ് ഐക്കൊപ്പം, ശരിക്കൊപ്പം നിലയുറപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here