തെരഞ്ഞെടുപ്പ് ചൂടിൽ പാലക്കാട്; പ്രചാരണം ഊർജിതമാക്കി മുന്നണികൾ

PALAKKAD

പാലക്കാട് മണ്ഡലത്തിൽ അവസാന ലാപ്പിലേക്കെത്തുമ്പോൾ പ്രചാരണം ഊർജിതമാക്കി മുന്നണികൾ. തുറന്ന വാഹനത്തിൽ പൊതുപര്യടനം നടത്തി പരമാവധി വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ.

Also read:ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവക്ക് വിട നൽകി നാട്

ജനങ്ങളാണ് കരുത്ത് നിങ്ങൾക്കായി എന്നും ഒപ്പമുണ്ടാകും. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ നൽകുന്ന ഉറപ്പാണിത്. നിറഞ്ഞ കൈയ്യടികളോടെയാണ് ഡോക്ടർ സരിന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത്. പൊതുപര്യടനത്തിന്റെ രണ്ടാം ദിവസം കണ്ണാടി പഞ്ചായത്തിലൂടെയാണ് തുറന്ന വാഹനത്തിൽ സരിൻ്റെ പ്രചാരണം.

Also read:കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച

വടപ്പറമ്പ് നിന്ന് ആരംഭിച്ച പര്യടനം ചാത്തൻകുളങ്ങര പറമ്പിൽ സമാപിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ വിവിധ കേന്ദ്രങ്ങളിലൂടെ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാഹനപര്യടനം. പിരായിരി പഞ്ചായത്തിൽ ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പര്യടനം. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ സ്ഥാനാർത്ഥികൾക്കായി ദേശീയ- സംസ്ഥാന നേതാക്കൾ മണ്ഡലത്തിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News