ഫ്രൂട്ട് ജ്യൂസ് ഹെൽത്തിയാണ്; എന്നാൽ ശരീരഭാരം കുറക്കില്ലെന്ന് പഠനങ്ങൾ

ശരീരഭാരം കുറക്കാൻ ഡയറ്റുകൾ ഫോളോ ചെയ്യുന്നവരാണ് പലരും. ഇത്തരം ഡയറ്റുകളിൽ പൊതുവെ ഉൾപ്പെടുർത്തുന്ന ഒന്നാണ് പഴങ്ങളുടെ ജ്യൂസുകൾ. ഫ്രൂട്ട് ജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങളും ലഭിക്കും. എന്നാൽ വണ്ണം കുറക്കാൻ തയ്യാറെടുക്കുന്നവർക്ക് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്ര​ഗുണം ചെയ്യില്ലെന്നാണ് പുതിയ പഠനം പറയുന്നത്. ദിവസേന ഫ്രൂട്ട് ജ്യൂസ് കുടിച്ചാൽ വണ്ണംവെക്കാനിടവരുത്തുമെന്നും പഠനത്തിലുണ്ട്.

Also Read; ബേസിലിന്റെ ശക്തിമാൻ പ്രതിസന്ധിയിൽ? ചിത്രം നിർത്തിവെച്ചു? കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ, ഒടുവിൽ പ്രതികരണം

എന്നും ഒരു ഗ്ലാസ്സ് വീതം 100% ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ചെറിയതോതിൽ വണ്ണംവെക്കാനിട വരുത്തുമെന്നാണ് പഠനത്തിലുള്ളത്. ആഡഡ് ഷു​ഗർ ചേർക്കാത്ത ജ്യൂസാണ് 100% ഫ്രൂട്ട് ജ്യൂസ്. 42 വ്യത്യസ്ത പഠനങ്ങളെ ആസ്പദമാക്കിയാണ് ​ഗവേഷകർ അവലോകനം നടത്തിയത്. പതിനൊന്നു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഓരോ എട്ട് ഔൺസ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബോഡി മാസ് ഇൻഡക്സിൽ വർധനവ് വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

Also Read; എക്‌സാലോജിക് വിഷയം: നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല, ഏത് അന്വേഷണവും നടക്കട്ടെയെന്ന് എകെ ബാലന്‍

ജ്യൂസ് പൂർണമായും ഒഴിവാക്കണമെന്നല്ല, വണ്ണം കുറക്കാനാഗ്രഹിക്കുന്നവർ ജ്യൂസിന്റെ അളവ് കുറക്കുന്നത് നന്നായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ജ്യൂസ് ആരോഗ്യകരമാണെങ്കിൽ പോലും എന്തുകൊണ്ടാണ് ഇവ വണ്ണംവെക്കാൻ കാരണമാകുന്നതെന്ന ചോദ്യത്തിനും ​ഗവേഷകർക്ക് ഉത്തരമുണ്ട്. ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കലോറിയാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. അതുപോലെ തന്നെ പഴങ്ങളിലുള്ളതുപോലെ ഫൈബറിന്റെ അളവ് ജ്യൂസിലുണ്ടാകില്ല. അതുകൊണ്ട് വയറുനിരയില്ല. ഇത് കൂടുതൽ ജ്യൂസ് കുടിക്കുന്നതിനും കാരണമാകുന്നു. ഇതും വണ്ണം വെക്കുന്നതിനു കാരണമാകും. ഒന്നുമുതൽ മൂന്നുവരെ പ്രായക്കാർ 4 ഔൺസ് ജ്യൂസും നാലുമുതൽ ആറുവരെ പ്രായക്കാർ 6 ഔൺസ് ജ്യൂസും ഏഴുമുതൽ പതിനെട്ടുവരെ പ്രായക്കാർ എട്ട് ഔൺസുമാണ് കുടിക്കേണ്ടതെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News