ചൂടുള്ള ദിവസങ്ങളിൽ ഫ്രൂട്ട് ജ്യൂസ് നിങ്ങളെ ഫ്രഷ് ആക്കും. ദാഹം ശമിപ്പിക്കുന്നതിനു പുറമേ ആരോഗ്യത്തിന് ഗുണം ചെയ്യും. ചൂടുള്ള കാലാവസ്ഥയിൽ ആസ്വദിക്കാനുള്ള ജ്യൂസുകൾ ഇതാ…
മാതളനാരങ്ങ ജ്യൂസ്
ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകൾക്ക് പേരുകേട്ടതാണ് മാതളനാരങ്ങ. ഹൃദ്രോഗം, ക്യാൻസർ തുടങ്ങി വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
നാരങ്ങ വെള്ളം അഥവാ ലെമൺ ജ്യൂസ്
അസിഡിറ്റി രുചിയുള്ള ഒരു ക്ലാസിക് പാനീയമാണ് നാരങ്ങ വെള്ളം. നാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ദഹനത്തിൻ്റെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പ്രകൃതിദത്തമായ ഉന്മേഷം നൽകാനും സഹായിക്കും.
മാമ്പഴ ജ്യൂസ്
വിറ്റാമിൻ എ, വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പന്നമായ ഫലമാണ് മാമ്പഴം. കണ്ണ്, ചർമ്മം, ദഹനം എന്നിവയുടെ ആരോഗ്യത്തെ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ആപ്പിൾ ജ്യൂസ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ആപ്പിൾ ജ്യൂസ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ആപ്പിൾ. ഇത് കുടിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
തണ്ണിമത്തൻ ജ്യൂസ്
ചൂടുകാലത്ത് നിങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനുള്ള ഉന്മേഷദായകമായ പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. ഇതിൽ വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. കലോറി കുറവാണ്, ശരീരഭാരം നിലനിർത്താൻ സഹായിക്കുകായും ചെയ്യുന്നു. കൂടാതെ, തണ്ണിമത്തനിൽ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ സിയും അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ലൈക്കോപീനും അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ടിന് സവിശേഷമായ ചുവന്ന നിറമുണ്ട്. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ബീറ്റാലൈൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് കരളിൻ്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും സ്റ്റാമിന വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here