രാത്രി ഉറങ്ങുന്നതിന് മുൻപ് ഹെവിയായിട്ടുള്ള ആഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. അങ്ങനെ രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കാൻ പറ്റുന്ന ഒരു ലഘുഭക്ഷണമാണ് ഫ്രൂട്ട് സാലഡ്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം;
ഫ്രൂട്ട് സാലഡ്; ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
പാൽ- 1 ലിറ്റർ
വാനില കസ്റ്റർഡ് പൗഡർ- 4 ടീസ്പൂൺ
പഞ്ചസാര- 4 ടീസ്പൂൺ
ചെറുപഴം, ആപ്പിൾ, ഓറഞ്ച്, മാതളം- ഓരോന്നും രണ്ട് വീതം
ഫ്രൂട്ട് സാലഡ്; തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിൽ പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക, പാൽ തിളച്ചു വരുമ്പോഴേക്കും 4 ടീസ്പൂൺ വാനില കസ്റ്റർഡ് പൗഡർ ഇതിലേക്ക് ചേർത്ത് ഇളക്കണം. ശേഷം തിളച്ച പാൽ ചൂടാറാനായി വെക്കണം. തുടർന്ന് ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവെച്ചിരിക്കുന്ന പഴങ്ങൾ എല്ലാം ഇതിലേക്ക് ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാം, തണുപ്പിക്കാതെ കഴിക്കുന്നതിനും കുഴപ്പമില്ല. സാലഡിന്റെ സ്വാദ് കൂട്ടാൻ ആവശ്യമെങ്കിൽ ഫ്രൂട്ട് എസൻസും ചേർക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here