ശൈത്യകാലത്ത് ഈ ഫലങ്ങൾ കഴിക്കൂ…

ശീതകാല ഫലങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തണുത്ത കാലാവസ്ഥയിൽ ശരീരത്തിന്റെ ചൂട് നിലനിർത്താനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും നിർണായകമായ ആന്റിഓക്‌സിഡന്റാണ്. സീസണിൽ ലഭിക്കുന്ന ഫലങ്ങൾ കഴിക്കുന്നത് ആരോഗ്യകരവുമാണ്. ശൈത്യകാലത്ത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ട ശൈത്യകാല ഫലങ്ങളിൽ ചിലത് ഇതാ…

1. ഓറഞ്ച് കഴിക്കുന്നത് സ്വതസിദ്ധമായ മധുരം കൊണ്ടാണ്. പോഷക സമൃദ്ധമായ, കുറഞ്ഞ കലോറിയുള്ള സിട്രസ് ഫലമാണ് ഓറഞ്ച്. ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഈ ഫലം ശൈത്യകാലത്ത് അത്യന്താപേക്ഷിതമായ ഒന്നാണ്. ഇത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഓറഞ്ച് ആരോഗ്യമുള്ളതും തെളിഞ്ഞതുമായ ചർമ്മത്തിനും നല്ലതാണ്. ജലദോഷം, പനി എന്നിവയുടെ സാധ്യത കുറയ്ക്കാനും സഹായികമാണ്.

2. പ്രമേഹത്തിനും ക്യാൻസർ പ്രതിരോധത്തിനും സഹായിക്കുന്ന ശക്തമായ പ്രതിരോധശേഷി ബൂസ്റ്ററാണ് പേരക്ക. അതുപോലെ തന്നെ മലബന്ധം ഒഴിവാക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാഴ്‌ചശക്തി മെച്ചപ്പെടുത്താനും സ്‌ട്രെസ് റിലീവറായി പ്രവർത്തിക്കാനും പേരക്ക സഹായിക്കുന്നു.

ALSO READ: കുട്ടിക്കൂട്ടത്തിന് നൽകാം ഹെൽത്തി ഷേക്ക്

3. തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകൾ സമൃദ്ധമാണ് ആപ്പിൾ. തണുപ്പ് കാലത്ത് ലഭ്യത കൂടുതലായ ഈ ഫലം പ്രമേഹം, ത്രോംബോട്ടിക് സ്ട്രോക്ക് എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു.

4. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗണ്യമായി വർദ്ധിപ്പിക്കുന്ന വളരെ ആരോഗ്യകരമായ ഫലമാണ് ഡെയ്റ്റസ്. ബാക്ടീരിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്ന ഫലവുമാണ് ഈന്തപ്പഴം അഥവാ ഡെയ്റ്റസ്. ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം ചെറുചൂടുള്ള പാലിൽ കലർത്തി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. സന്ധി വേദനയ്ക്കും അധ്വാനത്തെ ഉത്തേജിപ്പിക്കുന്നത്തിനും സഹായിക്കുന്നു.

ALSO READ: തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണോ? ഒരു കപ്പ് മാതളനാരങ്ങ മാത്രം മതി

5. സ്‌ട്രോബെറി കഴിക്കുന്നത് ആരോഗ്യത്തിന്‌ നല്ലതാണ്. ആന്റിഓക്‌സിഡന്റുകളുടെ സമൃദ്ധി കാരണം, സ്ട്രോബെറി ചർമ്മത്തിന് ആരോജ്യം നൽകുന്നു. മാത്രമല്ല സാധാരണ ശൈത്യകാലത്ത് ഉണ്ടാകാനിടയുള്ള അണുബാധകൾ ഒഴിവാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

സീസണൽ ഫലങ്ങൾ നമ്മുടെ മെറ്റബോളിസത്തിനും ദഹനത്തിനും പൊതുവായ ആരോഗ്യത്തിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News