ദിനംപ്രതി ചൂട് വര്‍ധിക്കുന്നത് നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളും കൂടുന്നതിന് കാരണമാകും. നമ്മുെട സ്‌കിനിന്നെയും ഈ ചൂട് ദോഷമായി ഭാദിക്കും. ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് വേനല്‍ ചൂടിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഓറഞ്ചില്‍ കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്ന വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു.
അവോക്കാഡോ കഴിക്കുന്നതുമൂലം ചര്‍മ്മത്തിന്റെ സ്വഭാവികമായ മോയിസ്ച്യുറൈസര്‍ ബാരിയര്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
വൈറ്റമിന്‍ സിയുടെ വലിയ കലവറയാണ് മാതളം. ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ വലിയ സ്രോതസാണ്. ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
Also Read: പുത്തന്‍ മോഡലുകളുമായി ഏഥര്‍; വില 1.09 ലക്ഷം മുതല്‍
കാരറ്റില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചര്‍മ്മത്തെ തിളക്കമുള്ളതാക്കും.
വിറ്റാമിനുകളും ധാതുക്കളും എന്‍സൈമുകളും നിറഞ്ഞ കിവി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ആപ്പിളിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്തുകയും തിളങ്ങുന്ന ചര്‍മ്മത്തിനും സഹായിക്കുന്നു.
വിറ്റാമിന്‍ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും മറ്റൊരു മികച്ച സ്രോതസാണ് നാരങ്ങ. കൊളാജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ഗുണം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here